പത്തനംതിട്ട: ഐതീഹ്യപ്പഴമയും പെരുമയും ഇഴചേർന്ന ഓണാട്ടുകരയുടെ മണ്ണിൽ ഭക്തലക്ഷങ്ങളുടെ ഹൃദയത്തിൽ സൂര്യ ശോഭപരത്തി നിൽക്കുന്ന ചെട്ടികുളങ്ങര അമ്മയുടെ പുണ്യഭൂമിയിൽ ചരിത്രത്തിലാദ്യമായി ഉപനിഷദ് ഗീതാ മഹാസത്രവും ഭദ്രകാളി അഷ്ടോത്തര ശതനാമ ദശലക്ഷാർച്ചനയും.
ആർഷ സംസ്കൃതിയെ ആവാഹിച്ചെടുത്ത വിശ്വോത്തരസൃഷ്ടിയായ ഉപനിഷത്തുകളുടെയും, ശ്രീമദ് ഭഗവത്ഗീതയുടേയും പാരായണവും അതിൻ്റെ വ്യാഖ്യാനങ്ങളും, പ്രഭാഷണങ്ങളും ഭഗവതിക്ക് അഷ്ടോത്തര ശതനാമ ദശലക്ഷാർച്ചനയും കൂടാതെ ഭാരതത്തിൻ്റെ വൈവിധ്യപൂർണ്ണമായ വിജ്ഞാനവിനോദ സദസ്സുകളും കലാപരിപാടികളും കൊണ്ട് സമ്പുഷ്ടമാണ് ഈ മഹായജ്ഞം.ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ട്രസ്റ്റിൻ്റെ നേത്യത്വത്തിൽ നടക്കുന്ന മഹായജ്ഞത്തിന് 2026 ജനുവരി 04 ന് തുടക്കമായി. 15 ദിവസം നീണ്ടുനിൽക്കുന്ന ഉപനിഷദ് - ഗീതാ മഹാസത്രവും ഭദ്രകാളി അഷ്ടോത്തര ശതനാമ ദശ ലക്ഷാർച്ചനയും ഭക്ത്യാനുഭൂതിയുടെ നിറച്ചാർത്തണിയിച്ച് 2026 ജനുവരി 18 ന് ഭഗവതിയുടെ തൃപ്പാദാര വിന്ദങ്ങളിൽ സമർപ്പിക്കപ്പെടും.
ലോകരാഷ്ട്രങ്ങളേറെ അത്ഭുതാദരങ്ങളോടെ കാണുന്ന ശ്രീമദ് ഭഗവത്ഗീതയുടേയും ഉപനിഷത്തുകളുടെയും അപാരസൗന്ദര്യം പുതുതലമുറകളിലേക്ക് എത്തിക്കുവാൻ പണ്ഡിത ശ്രേഷ്ഠന്മാർ നേത്യത്വമേകും.
യുദ്ധത്തിൻ്റെ ദേവത എന്ന് അറിയപ്പെടുന്ന രൗദ്രദേവതയായ ഭദ്രകാളി നന്മയെ സംരക്ഷിക്കുന്ന ഐശ്വര്യത്തിൻ്റെയും ഭാഗ്യത്തിൻ്റേയും ദേവിയായി, ആദിപരാശ്‌കിതിയായി കണക്കാക്കപ്പെടുന്നു. ഭദ്രകാളി അഷ്ടോത്തരം ഭക്തരെ അഹംഭാവത്തിൽ നിന്ന് മോചിപ്പിക്കുകയും മോക്ഷം സാധ്യമാക്കുകയും ചെയ്യും. ഭദ്രകാളി അഷ്ടോത്തരം ഭക്തരെ ദുഷിച്ച കണ്ണുകളിൽനിന്നും മന്ത്രവാദത്തിൽ നിന്നും സംരക്ഷിക്കുന്ന ഒരു കവചമായി പ്രവർത്തിക്കുന്നു.
ഭക്തജനങ്ങൾക്ക് അതിശ്രേഷ്‌ഠമായ ദിവ്യാനുഭവം ഈ മന്ത്രധാരയിലൂടെ സാധിക്കുമെന്നുള്ളത് ദേവീകടാക്ഷത്തിൻ്റെ പരകോടിയായി ലഭിക്കുന്നു. കൂടാതെ ഭാരതത്തിൻ്റെ വൈവിധ്യ പൂർണ്ണമായ വിജ്ഞാന - വിനോദസദസ്സുകളും കലാപരിപാടികളും കൊണ്ട് സമ്പുഷ്ടമാണ് ഈ മഹാജ്ഞം.
ഈ മഹായജ്ഞത്തോടനുബന്ധിച്ച് ഗ്രന്ഥഘോഷയാത്ര; ഹരിയാനയിലെ കുരുക്ഷേത്രയിൽ നിന്നും, ദീപഘോഷയാത്ര; ചെട്ടികുളങ്ങര ഭഗവതിയുടെ മൂലസ്ഥാനമയ കൊടുങ്ങല്ലൂർ ശ്രീകുരുംബ് കാവിൽനിന്നും, വിഗ്രഹ ഘോഷയാത്ര; അനന്തശായിയായ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും, ധ്വജഘോഷയാത്ര; കണ്ണകിയുടെ മൂലകേന്ദ്രവും മരഗതവല്ലി ശ്രീ മീനാക്ഷിയുടെ രാജധാനിയായ മധുരയിൽ നിന്നും, യജ്ഞശാലയിൽ സ്ഥാപിക്കുന്ന കൊടിമര ഘോഷയാത്ര; അർജ്ജുന കീർത്തിദമായ ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്നതാണ്.
ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ലോക ശ്രദ്ധേയമായ ഈ മഹാസത്രത്തിൽ അൻപത് ലക്ഷത്തിലധികം ഭക്തർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉപനിഷദ് - ഗീതാ മഹാസത്രവും, ഭദ്രകാളി അഷ്ടോത്തര ശതനാമ ദശലക്ഷാർച്ചനയും എക്കാലത്തേയും അവിസ് മരണീയമായ ഭക്തി മുഹൂർത്തമാക്കുവാൻ അങ്ങയുടെയും കുടുംബത്തിൻ്റെയും പങ്കാളിത്തവും പ്രോത്സാഹനവും വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.