ഡബ്ലിൻ: ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ സംഘടിപ്പിക്കപ്പെട്ട മണ്ഡലപൂജ മകര വിളക്ക് മഹോത്സവം വൻ വിജയമാക്കുവാൻ സഹകരിച്ച എല്ലാ ഭക്തജനങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും നന്ദി അറിയിക്കുന്നതായി 'ടീം സംസ്കൃതി' ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
പരിപാടിയിൽ ഉടനീളം സാന്നിധ്യം കൊണ്ടും സഹകരണം കൊണ്ടും കൂടെനിന്ന ഏവരുടെയും പിന്തുണയാണ് ഈ ചടങ്ങിനെ ഇത്രയേറെ അവിസ്മരണീയമാക്കിയത്. ഭക്തിഗാനങ്ങളിലൂടെ ഈശ്വരീയമായ അന്തരീക്ഷം സൃഷ്ടിക്കുകയും സദസ്സിനെ ഭക്തിയുടെ നിറവിൽ എത്തിക്കുകയും ചെയ്ത 'ടീം സനാതന'യോടുള്ള പ്രത്യേക നന്ദി അറിയിക്കുന്നു.കൂടാതെ, ഭക്തജനങ്ങൾക്കായി വിഭവസമൃദ്ധമായ അന്നദാനം സ്നേഹപൂർവ്വം തയ്യാറാക്കി നൽകിയ
കാറ്ററിംഗിനും, ജയൻ ചേട്ടനും ടീം സംസ്കൃതിയുടെ കടപ്പാട് അറിയിക്കുന്നു. പരിപാടിയുടെ വിജയത്തിനായി രാവിലെ മുതൽ അവസാനം വരെ അശ്രാന്തം പരിശ്രമിച്ച വോളണ്ടിയർമാരുടെ സേവനം വിലമതിക്കാനാവാത്തതാണ്.
പൂജാ കർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കുകയും, ഭക്തർക്ക് ആത്മീയ ഉണർവും സന്തോഷവും പകർന്നുനൽകുകയും ചെയ്ത ശ്രീരാജ് നമ്പൂതിരി (തിരുമേനി)യോടും സംഘാടകർ നന്ദി അറിയിച്ചു.നന്ദി പ്രകടനത്തിൽ അറിയാതെ ആരുടെയെങ്കിലും പേരുകൾ വിട്ടുപോയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും, ഏവർക്കും ഭഗവാൻ അയ്യപ്പൻ്റെ അനുഗ്രഹവും ഐശ്വര്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും ടീം സംസ്കൃതി അറിയിച്ചു..







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.