വെള്ളപ്പാടുത്സവം പാലായുടെ സാംസ്ക്കാരിക തനിമയുടെയും മതസൗഹാർദ്ദത്തിന്റെയും;സ്നേഹത്തിന്റെയും പ്രതീകമാണെന്ന് പാലാ ഡി വൈ എസ് പി

പാലാ :വെള്ളപ്പാടുത്സവം പാലായുടെ സാംസ്ക്കാരിക തനിമയുടെയും ;മതസൗഹാർദ്ദത്തിന്റെയും;സ്നേഹത്തിന്റെയും പ്രതീകമാണെന്ന്  പാലാ ഡി വൈ എസ് പി -കെ സദൻ അഭിപ്രായപ്പെട്ടു.ഇന്ന് രാവിലെ വെള്ളപ്പാട് ദേവീ ക്ഷേത്ര സന്നിധിയിൽ ചേർന്ന വെള്ളാപ്പാട് ഉത്സവത്തിന്റെ നോട്ടീസ് പ്രക്ഷണ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ സദൻ.

പോലീസിന്റെ ലാത്തിയൊന്നും വേണ്ടാ ആത്മീയതയിൽ ലയിച്ച ഭക്ത ജനങ്ങൾ എല്ലാം സമാധാനപരമായിരിക്കാൻ ശ്രദ്ധിച്ചു കൊള്ളും ;അതാണ് വെള്ളാപ്പാട് ഉത്സവത്തിന്റെ പ്രത്യേകത .പൊങ്കാല ദിവസം റോഡ് ക്രോസ്സ് ചെയ്യുന്നിടത്തു മാത്രമാണ് ചെറിയ പ്രശ്നമുള്ളത്.ജീവിത എഴുന്നെള്ളത്തിൽ ഹൈന്ദവർ മാത്രമല്ല മറ്റു മതത്തിൽ പെട്ടവരും കത്ത് നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് .പാലായുടെ മത സൗഹാർദ്ദത്തിന്റെ പ്രതീകമായി വെള്ളാപ്പാട് ഉത്സവം വളരട്ടെയെന്നും കെ സദൻ ആശംസിച്ചു.

നടനും ;സംവിധായകനും ; എഴുത്തുകാരനുമായ നിഖിൽ രഞ്ജിപണിക്കർ നോട്ടീസ് പ്രകാശനം ചെയ്തു.വർഷത്തിൽ രണ്ടു തവണയെങ്കിലും ഞാൻ വെള്ളപ്പാട്ടമ്മയെ തൊഴാനായി ഇവിടെ വരാറുണ്ടെന്ന് നിഖിൽ പറഞ്ഞു .ഡി വൈ എസ പി -കെ സദനെ  നിഖിൽ രഞ്ജിപണിക്കരും ;നിഖിൽ രഞ്ജിപണിക്കരെ കെ സദനും  ഷാൾ അണിയിച്ചും ,മൊമെന്റോ നൽകിയും ആദരിച്ചു.

സുധീർ കമലനിവാസ് ;അഡ്വ രാജേഷ് കുന്നുംപുറത്ത് ;മുരളീധരൻ ഇന്ദിരാഭവൻ ;സതീഷ് തെക്കെനെല്ലിയാനിയിൽ ശിവശങ്കർ ജെ നായർ കല്ലറയ്ക്കാതാഴെ എന്നിവർ പ്രസംഗിച്ചു .കൗൺസിലർമാരായ ബിജു പാലൂപ്പടവിൽ ;ലീനാ സണ്ണി ;മുൻ കൗൺസിലർമാരായ വി സി പ്രിൻസ് ;മധു തുടങ്ങിയവർ സന്നിഹിതരായിരുന്നു .

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !