2 ലോക മെഡലുകൾ സ്വന്തമാക്കിയ മലയാളികളുടെ പ്രിയപ്പെട്ട ജോബി മാത്യുവിന് ആദരം

ന്യൂഡൽഹി ;പഞ്ചഗുസ്തി, പാരാപവർ ലിഫ്റ്റിങ്, ഡ്വാർഡ് ഒളിംപിക്സ് ഉൾപ്പെടെ വിവിധ കായികവിഭാഗങ്ങളിലായി 32 ലോക മെഡലുകൾ സ്വന്തമാക്കിയ ജോബി മാത്യുവിന് ആദരം.

റിപ്പബ്ലിക്ദിന പരേഡിലേക്കു പ്രത്യേക ക്ഷണിതാവായെത്തിയ ജോബിയെ കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, എൽ.മുരുകൻ എന്നിവരാണ് ആകാശവാണി ഭവനിൽ ആദരിച്ചത്. വാർത്താവിതരണ മന്ത്രാലയമാണു പരിപാടി സംഘടിപ്പിച്ചത്.   ഇന്ത്യയുടെ കായികമേഖലയ്ക്കു രാജ്യാന്തരതലത്തിൽ ഒട്ടേറെ സംഭാവനകൾ നൽകിയ ജോബിയെക്കുറിച്ച് 120–ാം മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പരാമർശിച്ചിരുന്നു.
ശാരീരിക പരിമിതികൾ കാരണം ജീവിതം പ്രതിസന്ധിയിലായവർക്ക് ആത്മവിശ്വാസം പകരുകയാണു തന്റെ ലക്ഷ്യമെന്ന് ജോബി പറഞ്ഞു. ഭിന്നശേഷിക്കാരുടെ പ്രതിനിധിയായാണ് അദ്ദേഹം കേന്ദ്രത്തിന്റെ ആദരം ഏറ്റുവാങ്ങിയത്.
പരേഡിനിടെ പ്രധാനമന്ത്രിയെ അടുത്തു കാണാനായതിന്റെ സന്തോഷവും ജോബി പങ്കുവച്ചു. നർത്തകി കൂടിയായ ഭാര്യ ഡോ.മേഘ എസ്.പിള്ളയും ജോബിക്കൊപ്പം ഡൽഹിയിലെത്തിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !