പുണെ ;ലാൻഡിങ്ങിനിടെ ചെറുവിമാനം തകർന്നുവീണ് തീപിടിച്ചുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മൃതദേഹം സംസ്കരിച്ചു.
വ്യാഴാഴ്ച രാവിലെ 11 മണിയോടെ ബാരാമതിയിലെ വിദ്യാ പ്രതിഷ്ഠാനിലാണ് അന്ത്യകർമങ്ങൾ നടന്നത്. അജിത് പവാറിന്റെ മക്കളായ പാർഥ, ജയ് എന്നിവരാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾ തുടങ്ങി ഒട്ടേറെപ്പേർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും ബാരാമതിയിൽ എത്തി.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള പാർട്ടി പ്രവർത്തകർ ഉൾപ്പെടെ വലിയ ജനക്കൂട്ടം അജിത് പവാറിനു അന്ത്യാഞ്ജലി അർപ്പിക്കാൻ ബാരാമതിയിലേക്ക് എത്തി.'അജിത് ദാദ അമർ രഹേ' എന്ന മുദ്രാവാക്യം വിളികളോടെയാണ് ആയിരക്കണക്കിനു പ്രവർത്തകർ സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. അന്ത്യകർമങ്ങൾക്ക് മുൻപായി എൻസിപി-എസ്‌പി മേധാവി ശരദ് പവാർ ആദരാഞ്ജലികൾ അർപ്പിച്ചു.മഹാരാഷ്ട്രയിലെ ബാരാമതിയിൽ ബുധനാഴ്ച രാവിലെയുണ്ടായ വിമാനാപകടത്തിലാണ് അജിത് പവാറും മറ്റു നാലു പേരും മരിച്ചത്. മുംബൈയിൽനിന്ന് ബാരാമതിയിലേക്ക് പുറപ്പെട്ട ചെറുവിമാനമാണ് അപകടത്തിൽപ്പെട്ടത്. 2 പൈലറ്റുമാർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന മറ്റു 4 പേരും കൊല്ലപ്പെട്ടു. പുണെയ്ക്ക് സമീപം ബാരാമതിയിലെ എയർ സ്ട്രിപ്പിലായിരുന്നു അപകടം.പുണെ ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യോഗങ്ങളിൽ പങ്കെടുക്കാനാണ് നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) അധ്യക്ഷൻ കൂടിയായ അജിത് പവാർ ഇവിടേക്ക് എത്തിയത്.വിമാനം തകർന്നതിനു പിന്നാലെ തീപിടിക്കുകയും പലതവണ പൊട്ടിത്തെറിക്കുകയും ചെയ്തെന്ന് ജില്ലാ പൊലീസ് മേധാവി സന്ദീപ് സിങ് ഗിൽ പറഞ്ഞു. അപകടത്തിൽ ദുരൂഹത ആരോപിച്ച് പ്രതിപക്ഷ കക്ഷികൾ രംഗത്ത് എത്തിയിരുന്നു. എന്നാൽ എൻസിപി-എസ്‌പി മേധാവി ശരദ് പവാർ ഈ ആരോപണങ്ങളെല്ലാം തള്ളി.
പ്രതികൂല കാലാവസ്ഥ മൂലം കാഴ്ച തടസ്സപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ.റാംമോഹൻ നായിഡു അറിയിച്ചു. അപകടത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ, ഫ്ലൈറ്റ് ഡേറ്റ റെക്കോർഡർ എന്നിവ സ്ഥലത്തുനിന്ന് കണ്ടെടുത്തതായി വ്യോമയാന മന്ത്രാലയം അറിയിച്ചു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.