പതിമൂന്നുകാരിക്ക് ക്രൂരപീഡനം: അമ്മയുടെ സുഹൃത്തിനെതിരെ കേസെടുത്തു; ഒളിവിലായിരുന്ന അമ്മ പിടിയിൽ

പതിമൂന്നുകാരിക്ക് ക്രൂരപീഡനം: അമ്മയുടെ സുഹൃത്തിനെതിരെ കേസെടുത്തു; ഒളിവിലായിരുന്ന അമ്മ പിടിയിൽ

പയ്യോളി: കോഴിക്കോട് ജില്ലയിലെ പയ്യോളിയിൽ പതിമൂന്നുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. .

 കുട്ടിയുടെ മാതാവിന്റെ സുഹൃത്തായ വടകര സ്വദേശി അബ്ദുൽ റഫീഖിനെതിരെ പയ്യോളി പോലീസ് കേസെടുത്തു. പീഡനവിവരം മറച്ചുവെച്ചതിനും ഒത്താശ ചെയ്തതിനും കുട്ടിയുടെ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു

രണ്ടര വർഷത്തോളമായി കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിക്കൊണ്ടിരിക്കുകയായിരുന്നു എന്നാണ് പരാതി. കുട്ടിയുടെ പിതാവ് വിദേശത്തായിരുന്ന സമയത്താണ് പ്രതി അബ്ദുൽ റഫീഖ് പീഡനം നടത്തിയത്. ഈ അതിക്രമങ്ങളെല്ലാം മാതാവിന്റെ പൂർണ്ണ അറിവോടെയും മൗനാനുവാദത്തോടെയുമാണ് നടന്നതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.

സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് കുട്ടി താൻ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തിയത്. അധ്യാപകർ അറിയിച്ചതനുസരിച്ച് ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) ഇടപെടുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. നിലവിൽ പെൺകുട്ടി സി.ഡബ്ല്യു.സിയുടെ സുരക്ഷിത കേന്ദ്രത്തിൽ സംരക്ഷണത്തിലാണ്.

കേസ് രജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞതോടെ ഒളിവിൽ പോയ കുട്ടിയുടെ അമ്മയെ കോഴിക്കോട് നിന്നാണ് പയ്യോളി പോലീസ് പിടികൂടിയത്. സംഭവത്തിലെ ഒന്നാം പ്രതിയായ അബ്ദുൽ റഫീഖ് ഈ മാസം ആദ്യവാരം ജോലിയുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് കടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇയാളെ നാട്ടിലെത്തിക്കാനും കസ്റ്റഡിയിലെടുക്കാനുമുള്ള നടപടികൾ പോലീസ് ഊർജ്ജിതമാക്കി.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !