മഞ്ചേശ്വരത്ത് ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കയറി ദമ്പതികളുടെ വീഡിയോ പകർത്തി പണം തട്ടാൻ ശ്രമം: ഒരാൾ അറസ്റ്റിൽ

 മഞ്ചേശ്വരം: ഹൊസങ്കടിയിലെ ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കയറി യുവാവിനെയും പെൺസുഹൃത്തിനെയും ഭീഷണിപ്പെടുത്തി വീഡിയോ പകർത്തിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി.

കടമ്പാർ സ്വദേശി ആരിഷ് (40) ആണ് മഞ്ചേശ്വരം പോലീസിൻ്റെ പിടിയിലായത്. ഒളിവിൽ പോയ മറ്റ് രണ്ട് പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:

കഴിഞ്ഞ 14-ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരനായ യുവാവും പെൺസുഹൃത്തും താമസിച്ചിരുന്ന ലോഡ്ജ് മുറിയിലേക്ക് മൂന്നംഗ സംഘം അതിക്രമിച്ചു കയറുകയായിരുന്നു.

ഇരുവരെയും നിർബന്ധിച്ച് ഒപ്പമിരുത്തി അർദ്ധനഗ്ന വീഡിയോയും ചിത്രങ്ങളും സംഘം പകർത്തി. വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ട് ലക്ഷം രൂപ പ്രതികൾ ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവാവിൻ്റെ കൈവശമുണ്ടായിരുന്ന 5000 രൂപയും മൊബൈൽ ഫോണും ഇവർ തട്ടിയെടുക്കുകയും ചെയ്തു.

അറസ്റ്റ് നടപടികൾ:

സംഭവത്തിന് ശേഷം ഒളിവിൽ പോയ ആരിഷിനെ മംഗളൂരുവിൽ നിന്നാണ് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. മഞ്ചേശ്വരം ഇൻസ്പെക്ടർ പി. അജിത്കുമാർ, എസ്.ഐമാരായ രതീഷ് ഗോപി, ഉമേഷ്, സി.പി.ഒമാരായ വൈഷ്ണവ്, വന്ദന എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !