മഞ്ചേശ്വരം: ഹൊസങ്കടിയിലെ ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കയറി യുവാവിനെയും പെൺസുഹൃത്തിനെയും ഭീഷണിപ്പെടുത്തി വീഡിയോ പകർത്തിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി.
കടമ്പാർ സ്വദേശി ആരിഷ് (40) ആണ് മഞ്ചേശ്വരം പോലീസിൻ്റെ പിടിയിലായത്. ഒളിവിൽ പോയ മറ്റ് രണ്ട് പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:
കഴിഞ്ഞ 14-ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരനായ യുവാവും പെൺസുഹൃത്തും താമസിച്ചിരുന്ന ലോഡ്ജ് മുറിയിലേക്ക് മൂന്നംഗ സംഘം അതിക്രമിച്ചു കയറുകയായിരുന്നു.
ഇരുവരെയും നിർബന്ധിച്ച് ഒപ്പമിരുത്തി അർദ്ധനഗ്ന വീഡിയോയും ചിത്രങ്ങളും സംഘം പകർത്തി. വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ട് ലക്ഷം രൂപ പ്രതികൾ ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവാവിൻ്റെ കൈവശമുണ്ടായിരുന്ന 5000 രൂപയും മൊബൈൽ ഫോണും ഇവർ തട്ടിയെടുക്കുകയും ചെയ്തു.
അറസ്റ്റ് നടപടികൾ:
സംഭവത്തിന് ശേഷം ഒളിവിൽ പോയ ആരിഷിനെ മംഗളൂരുവിൽ നിന്നാണ് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. മഞ്ചേശ്വരം ഇൻസ്പെക്ടർ പി. അജിത്കുമാർ, എസ്.ഐമാരായ രതീഷ് ഗോപി, ഉമേഷ്, സി.പി.ഒമാരായ വൈഷ്ണവ്, വന്ദന എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.