ട്രംപിന്റെ ഭീഷണിക്ക് പുല്ലുവില, ഇന്ത്യയുടെ നിലപാടിൽ സംതൃപ്തിയെന്ന് പോളണ്ട്

ട്രംപിന്റെ ഭീഷണിക്ക് പുല്ലുവില, ഇന്ത്യയുടെ നിലപാടിൽ സംതൃപ്തിയെന്ന് പോളണ്ട്, യൂറോപ്പിൽ  നയതന്ത്ര വിജയം

റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിരിയുമ്പോൾ, ഭാരതത്തിന് പിന്തുണയുമായി യൂറോപ്യൻ കരുത്ത്. 

ഇന്ത്യയുടെ പരമാധികാരത്തെയും സാമ്പത്തിക താൽപ്പര്യങ്ങളെയും ചോദ്യം ചെയ്യുന്ന തരത്തിൽ അമേരിക്കൻ ഭരണകൂടം കടുത്ത നിലപാടുകൾ സ്വീകരിക്കുന്ന സാഹചര്യത്തിലാണ് ജയശങ്കറിന്റെ യൂറോപ്യൻ സന്ദർശനം നിർണ്ണായകമാകുന്നത്. 

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നവർക്കെതിരെ ‘പണിഷ്മെന്റ് ടാക്സ്’  ഏർപ്പെടുത്താനുള്ള ബില്ലിന് ട്രംപ് പച്ചക്കൊടി കാട്ടിയത് ആഗോള വിപണിയിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ, ഇതിനെ ഭയപ്പെടാതെ സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്ന ഉറച്ച നിലപാടിലാണ്  ഇന്ത്യ.

പാരിസിൽ നടന്ന വൈമർ ട്രയാംഗിൾ ചർച്ചകളിൽ  വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പങ്കെടുത്തതിന് പിന്നാലെ, പോളണ്ട് ഇന്ത്യക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തി. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 500 ശതമാനം വരെ നികുതി ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിക്കിടെയാണ് പോളണ്ടിന്റെ ഈ നീക്കം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !