തൊടുപുഴ സ്വദേശി ഷിബു ആൻഡ്രൂസ് (49) ഇന്ന്‌ വ്യാഴാഴ്ച 29 രാവിലെ നിര്യാതനായി.

ഹാമിൽട്ടൺ : തൊടുപുഴ സ്വദേശിയും സമൂഹ മാധ്യമ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന ഷിബു ആൻഡ്രൂസ് (49) ജനുവരി 29 വ്യാഴാഴ്ച രാവിലെ ഹാമിൽട്ടണിൽ നിര്യാതനായി. 

ഭാര്യ അനിജ ജോര്‍ജ് ന്യൂസിലന്‍ഡിലെ ആശുപത്രിയില്‍ നഴ്‌സാണ്. സന, ഒലിവര്‍ എന്നിവര്‍ മക്കളാണ്. തൊടുപുഴ ഇഞ്ചിയാനി സ്വദേശിയാണ്. 

2011 മുതല്‍ 2016 വരെ വൈകറ്റോ ടൈംസില്‍ ജോലി നോക്കിയിരുന്നു. തൊടുപുഴ ന്യൂമാന്‍സ് കോളജില്‍ ആര്‍ട്‌സ്‌ക്ലബ് സെക്രട്ടറിയായിരുന്നു. സെന്റ് ജോസഫ്‌സ് കോളജ് മൂലമറ്റം, കല്ലാനിക്കല്‍ സെന്റ് ജോര്‍ജസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

ഫിലിം നിർമ്മാണങ്ങളിലും തല്പരനായിരുന്ന ഷിബു ആൻഡ്രൂസ് "പപ്പ" എന്ന ന്യൂസിലൻഡിലെ ആദ്യത്തെ മലയാള ചിത്രത്തിന്റെ സംവിധായകൻ കൂടിയായിരുന്നു.

'ഹണ്ട് റെഡ്' എന്ന പേരിലായിരുന്നു ഷിബുവിന്റെ ആദ്യ മലയാള ചലച്ചിത്രം. 2022-ല്‍ പുറത്തിറങ്ങിയ പപ്പ എന്ന പേരിലുള്ള ചിത്രം കേരളത്തിലെയും ന്യൂസിലന്‍ഡിലെയും തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ഷിബുവിന്റേതായിരുന്നു കഥയും സിനിമാട്ടോഗ്രഫിയും സംവിധാനവും. 'ആര്‍ഐപി വിത് ലൗ' എന്ന പേരില്‍ മറ്റൊരു ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു. 

സംസ്‌കാരം പിന്നീട് കേരളത്തില്‍ നടത്തുന്നതിനുള്ള പരിശ്രമങ്ങള്‍ നടത്തുകയാണെന്ന് ഹാമില്‍ട്ടണ്‍ മലയാളി അസോസിയേഷന്‍ പറഞ്ഞു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !