ഹാമിൽട്ടൺ : തൊടുപുഴ സ്വദേശിയും സമൂഹ മാധ്യമ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന ഷിബു ആൻഡ്രൂസ് (49) ജനുവരി 29 വ്യാഴാഴ്ച രാവിലെ ഹാമിൽട്ടണിൽ നിര്യാതനായി.
ഭാര്യ അനിജ ജോര്‍ജ് ന്യൂസിലന്‍ഡിലെ ആശുപത്രിയില്‍ നഴ്സാണ്. സന, ഒലിവര്‍ എന്നിവര്‍ മക്കളാണ്. തൊടുപുഴ ഇഞ്ചിയാനി സ്വദേശിയാണ്.
2011 മുതല്‍ 2016 വരെ വൈകറ്റോ ടൈംസില്‍ ജോലി നോക്കിയിരുന്നു. തൊടുപുഴ ന്യൂമാന്‍സ് കോളജില്‍ ആര്‍ട്സ്ക്ലബ് സെക്രട്ടറിയായിരുന്നു. സെന്റ് ജോസഫ്സ് കോളജ് മൂലമറ്റം, കല്ലാനിക്കല് സെന്റ് ജോര്‍ജസ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
ഫിലിം നിർമ്മാണങ്ങളിലും തല്പരനായിരുന്ന ഷിബു ആൻഡ്രൂസ് "പപ്പ" എന്ന ന്യൂസിലൻഡിലെ ആദ്യത്തെ മലയാള ചിത്രത്തിന്റെ സംവിധായകൻ കൂടിയായിരുന്നു.
'ഹണ്ട് റെഡ്' എന്ന പേരിലായിരുന്നു ഷിബുവിന്റെ ആദ്യ മലയാള ചലച്ചിത്രം. 2022-ല്‍ പുറത്തിറങ്ങിയ പപ്പ എന്ന പേരിലുള്ള ചിത്രം കേരളത്തിലെയും ന്യൂസിലന്‍ഡിലെയും തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ഷിബുവിന്റേതായിരുന്നു കഥയും സിനിമാട്ടോഗ്രഫിയും സംവിധാനവും. 'ആര്‍ഐപി വിത് ലൗ' എന്ന പേരില്‍ മറ്റൊരു ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു.
സംസ്കാരം പിന്നീട് കേരളത്തില്‍ നടത്തുന്നതിനുള്ള പരിശ്രമങ്ങള്‍ നടത്തുകയാണെന്ന് ഹാമില്ട്ടണ് മലയാളി അസോസിയേഷന് പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.