കണ്ണൂർ: നരേന്ദ്രമോദി ഫാൻസ് അസോസിയേഷന്റെ കേരളത്തിലെ ആദ്യത്തെ പ്രസിഡന്റായതിന്റെ പേരിലാണ് സിപിഎം തന്നെ പുറത്താക്കിയതെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി.
തയ്യിൽ എൻഡിഎ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മോദി ഫാൻസ് അസോസിയേഷന്റെ അന്താരാഷ്ട്ര പ്രസിഡന്റാണ് ശശി തരൂർ. അദ്ദേഹത്തെയും കോൺഗ്രസ് പുറത്താക്കുമെന്നാണ് തോന്നുന്നത്.മോദി ഉയർത്തിയ വികസനരാഷ്ട്രീയം കൊടുങ്കാറ്റ് പോലെ കേരള രാഷ്ട്രീയത്തിൽ വീശുകയാണ്. കണ്ണൂർ കോർപ്പറേഷനിൽ ബിജെപി ചരിത്രവിജയം നേടും. ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന ശക്തിയായി വരും -അബ്ദുള്ളക്കുട്ടി പറഞ്ഞു. കൃഷ്ണപ്രഭ അധ്യക്ഷയായി. കെ.ജി. ബാബു സംസാരിച്ചു.
വികസനമുരടിപ്പുണ്ടാക്കിയവർ വാഗ്ദാനവുമായി എത്തുന്നു- ബിജെപി കണ്ണൂർ: കോർപ്പറേഷനിലും ജില്ലയിലും വികസനമുരടിപ്പുണ്ടാക്കിയവരാണ് കോൺഗ്രസും സിപിഎമ്മുമെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ പറഞ്ഞു. തുടർച്ചയായി ആറുവർഷം ഭരിച്ച യുഡിഎഫ് കോർപ്പറേഷനിൽ സ്കൈ വാക്ക്, കൺവെൻഷൻ സെന്റർ പദ്ധതികളുമായി രംഗത്ത് വരികയാണ്.
വികസനമുരടിപ്പും അഴിമതിയുമാണ് കോർപ്പറേഷൻ ഭരണത്തിന്റെ ബാക്കിപത്രം. മേയർമാരായിരുന്നവരുടെയും ചില യുഡിഎഫ് കൗൺസിലർമാരുടെയും സമ്പാദ്യത്തെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണം. ജില്ലയിലെ വികസനമുരടിപ്പിന് കാരണം സിപിഎമ്മിന്റെ ദുർഭരണമാണ്. പ്രശ്നബാധിത ബൂത്തുകളായിരുന്നിടത്ത് കൂടുതൽ പോലീസിനെയും സൈന്യത്തെയും വിന്യസിപ്പിക്കണം.
ബൂത്തിനകത്തും പുറത്തും സിസിടിവി സ്ഥാപിക്കണം. സിപിഎം-കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ മറ്റു പാർട്ടികളുടെ ഏജന്റുമാർക്ക് ബൂത്തിൽ ഇരിക്കാനുള്ള സാഹചര്യമുണ്ടാകണം. സംഘർഷം ഉണ്ടാകാതിരിക്കാൻ കളക്ടറും പോലീസും മുൻകരുതൽ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.