ന്യൂഡൽഹി ;പ്രതിവർഷം രണ്ടു ലക്ഷത്തോളം ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ച് രാജ്യം വിടുന്നതായി കണക്കുകൾ.
പാർലമെന്റിൽ ചോദ്യത്തിനുള്ള മറുപടിയായി വിദേശകാര്യ മന്ത്രാലയമാണ് ഈ വിവരം നൽകിയത്. കഴിഞ്ഞ 5 വർഷത്തിനിടെ ഒൻപത് ലക്ഷത്തോളം ഇന്ത്യക്കാർ അവരുടെ പൗരത്വം ഉപേക്ഷിച്ചെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.എന്നാൽ 2022നു ശേഷം പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായി. വർഷം തോറും രണ്ട് ലക്ഷത്തിലധികം ഇന്ത്യക്കാർ പൗരത്വം വേണ്ടെന്നുവച്ച് വിദേശങ്ങളിലേക്ക് ചേക്കേറുന്നു. കോവിഡിനു ശേഷമാണ് പൗരത്വം ഉപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിച്ചത്. 2011 നും 2024 നും ഇടയിൽ 20 ലക്ഷത്തിലധികം പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു.ഇതിൽ പകുതിയും കഴിഞ്ഞ അഞ്ചുവർഷക്കാലയളവിലാണ് സംഭവിച്ചത്. അതേസമയം, പൗരത്വം ഉപേക്ഷിക്കുന്നതിന്റെ കാരണങ്ങൾ വ്യക്തികൾക്ക് മാത്രമേ അറിയൂ എന്നാണ് വിദേശകാര്യ മന്ത്രാലയം മറുപടിയായി പറഞ്ഞത്. വ്യക്തിപരമായ കാരണങ്ങളാൽ ആളുകൾ വിദേശ പൗരത്വം തിരഞ്ഞെടുക്കുന്നു എന്നാണ് പൗരത്വം ഉപേക്ഷിക്കുന്നതിന്റെ കാരണമായി കേന്ദ്രം പറയുന്നത്.രണ്ടു ലക്ഷത്തോളം ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ച് രാജ്യം വിടുന്നതായി കണക്കുകൾ.
0
വ്യാഴാഴ്ച, ഡിസംബർ 18, 2025








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.