ആലപ്പുഴ ;അരൂർ കെൽട്രോൺ -കുമ്പളങ്ങി കടത്തിൽ നിന്നും കായിപ്പുറം ഭാഗത്ത് നിന്നും തെക്ക് ആഞ്ഞിലിക്കാട് ക്ഷേത്രം വരെ എത്തുന്ന മുന്നൂറ് വർഷത്തിലധികം വർഷങ്ങളുടെ പഴക്കമുള്ള പൊതുവഴി അടച്ച് കെട്ടിയാണ് അരൂർ പാറായിൽ ബംഗ്ലാവിൽ മാത്യു തരകൻ പുറമ്പോക്ക് കയ്യേറി കഴിഞ്ഞ ഇരുപത്തിനാല് വർഷമായ് കൈവശംവയ്ക്കുകയും വില്പന നടത്തുകയും ചെയ്തത്.
അഞ്ചോളം പഞ്ചായത്ത് പാലങ്ങളും നിരവധി കുടിവെള്ള പൈപ്പുകളും വഴിവിളക്കുകളും ഉള്ളതും രണ്ട് പട്ടിക ജാതി കോളനികളിലൂടെ കടന്ന് പോകുന്നതും നൂറ്കണക്കിന് ആളുകൾ പോക്ക് വരവിന് ഉപയോഗിച്ച് വരുന്നതുമായ പൊതുവഴിയുടെ ഭാഗമാണ് അരൂർ പാറായിൽ ബംഗ്ലാവിൽ മാത്യു തരകൻ തന്റെറെ അടുത്ത കൂട്ടാളിയും ബിസിനസ് കൂട്ടാളിയുമായ ഒരു മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ സഹായത്തോടെ സർക്കാർ പുറമ്പോക്ക് കൈവശപ്പെടുത്തി തന്റെ വസ്തുവിന്റെ ഭാഗമാക്കി സുൾഫിക്കർ എന്നയാൾക്ക് വില്പന നടത്തിയത്.
ഇതിനെതിരെ പരിസരവാസികളുടെ നിരന്തര പോരാട്ടങ്ങളുടെ ഫലമായ് ചേർത്തല കോടതിയും തുടർന്ന് ബഹു. ഹൈക്കോടതിയും ഈ കയ്യേറ്റം ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടുള്ളതാകുന്നു എന്നാൽ ഈ മുൻപഞ്ചായത്ത് പ്രസിഡന്റ് തന്നിൽ നിക്ഷിപ്തമായ അധികാരം ദുരുപയോഗം ചെയ്ത് കോടതി വിധികൾ നടപ്പാക്കാതെ ദീർഘിപ്പിച്ച് വരികയായിരുന്നു.
പഞ്ചായത്ത് അംഗമായ സമയം ഈ മുൻ പഞ്ചായത്ത് പ്രസിഡന്റ് കേസിൽ ജനങ്ങൾക്കെതിരെ കള്ളസാക്ഷി പറയുകയും പരിസരവാസികളെ ഭഷണിപ്പെടുത്തുകയും ചെയ്തത് വിവാദമായിരുന്നു .
മുപ്പത്തേഴ് മീറ്റർ നീളത്തിലും നാല്മീറ്റർ വീതിയിലുമുള്ള സ്ഥലമാണ് മാത്യു തരകൻ എന്ന വൻ ഭൂ ഉടമ കയ്യേറിയത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരെ കയ്യേറ്റം ഈ മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വാധീനത്തിൽ നിർത്തി വച്ചിരുന്നു . എന്നാൽ ബന്ധപ്പെട്ട കക്ഷികൾ ഹൈക്കോടതിയിൽ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയെത്തുടർന്ന് കയ്യേറ്റം ഒഴിപ്പിക്കാൻ അരൂർ പഞ്ചായത്ത് നിർബന്ധിതരായ്. പരിസരവാസികൾക്ക് വേണ്ടി ചേർത്തല കോടതിയിലും ഹൈക്കോടതിയിലും അഡ്വ. ഡോഃ വി. എൻ.ശങ്കർജിയും വി. എൻ. മധുസൂദനനുമാണ് കേസ് നടത്തിയത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.