അഡിസ് അബാബ ;ഇത്യോപ്യ സിംഹങ്ങളുടെ നാടാണെന്നും തനിക്ക് വീട്ടിലെത്തിയതുപോലെ തോന്നുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇത്യോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ വന്ദേമാതരവും ഇത്യോപ്യയുടെ ദേശീയ ഗാനവും നമ്മുടെ ഭൂമിയെ മാതാവ് എന്നാണ് പരാമര്‍ശിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.‘‘ഇത്യോപ്യ സിംഹങ്ങളുടെ നാടാണ്. എന്റെ മാതൃസംസ്ഥാനമായ ഗുജറാത്ത് ഇന്ത്യയിലെ സിംഹങ്ങളുടെ ആവാസ കേന്ദ്രമായതിനാല്‍ എനിക്ക് ഇവിടെ എത്തിയപ്പോൾ വീട്ടിലെത്തിയതുപോലെയാണ് തോന്നുന്നത്. ഇന്ത്യയുടെ വന്ദേമാതരവും ഇത്യോപ്യയുടെ ദേശീയ ഗാനവും നമ്മുടെ ഭൂമിയെ മാതാവ് എന്നാണ് പരാമര്‍ശിക്കുന്നത്. പൈതൃകം, സംസ്‌കാരം, സൗന്ദര്യം എന്നിവയില്‍ അഭിമാനിക്കാനും മാതൃരാജ്യത്തെ സംരക്ഷിക്കാനും അവ നമ്മെ പ്രചോദിപ്പിക്കുന്നു.കോവിഡ് പകര്‍ച്ചവ്യാധിയുടെ സമയത്ത് ഇത്യോപ്യയ്ക്ക് നാലു ദശലക്ഷത്തിലധികം വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്യാന്‍ സാധിച്ചത് ഇന്ത്യയുടെ അഭിമാനകരമായ നേട്ടമാണ്. ഇന്ന് ഇത്യോപ്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകരില്‍ ഇന്ത്യന്‍ കമ്പനികളും ഉണ്ട്. കാലാവസ്ഥയിലും ആത്മാവിലും ഇന്ത്യയും ഇത്യോപ്യയും ഊഷ്മളത പങ്കിടുന്നു. ഏകദേശം 2000 വർഷങ്ങൾക്ക് മുൻപ്, നമ്മുടെ പൂർവികർ വലിയ ജലാശയങ്ങളിലൂടെ ബന്ധങ്ങൾ സ്ഥാപിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിനു കുറുകെ, അവർ ആശയങ്ങളും ജീവിതരീതിയും കൈമാറി.
അഡിസ്, ധോലേര പോലുള്ള തുറമുഖങ്ങൾ വെറും വ്യാപാര കേന്ദ്രങ്ങൾ മാത്രമായിരുന്നില്ല. നാഗരികതകൾക്കിടയിലുള്ള പാലങ്ങളുമായിരുന്നു. ആധുനിക കാലത്ത്, 1941ൽ ഇത്യോപ്യയുടെ വിമോചനത്തിനായി ഇന്ത്യൻ സൈനികർ ഇത്യോപ്യക്കാർക്കൊപ്പം പോരാടിയതോടെ നമ്മുടെ ബന്ധം ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിച്ചു.ഇത്യോപ്യയിൽ നമ്മുടെ ജീവിവർഗങ്ങളുടെ ആദ്യകാല കാൽപ്പാടുകളിൽ ചിലത് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. നമ്മൾ ഒരു പൊതു ഉത്ഭവം പങ്കിടുന്നു’’ – നരേന്ദ്ര മോദി പറഞ്ഞു. ഇത്യോപ്യയിലെത്തിയ നരേന്ദ്ര മോദി, ഇത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിയുമായി ചര്‍ച്ചകള്‍ നടത്തി. ഇന്ത്യ- ഇത്യോപ്യ ബന്ധത്തെ തന്ത്രപരമായ പങ്കാളിത്തത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തുമെന്ന് ഇരുനേതാക്കളും പറഞ്ഞു. ഇത്യോപ്യൻ സന്ദർശനത്തിനു ശേഷം പ്രധാനമന്ത്രി ഒമാനിലേക്ക് തിരിക്കും.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.