പാലാ; ഓഫ് റോഡ് ജീപ്പിന്റെ വളയം പിടിച്ച് തദ്ദേശ തിരഞ്ഞെടുപ്പിന് ഇറങ്ങിയ അധ്യാപിക റിയ ചീരാംകുഴിക്ക് വിജയം.
പാലാ നഗരസഭ കവീകുന്ന് 8–ാം വാർഡ് കോൺഗ്രസ് സ്ഥാനാർഥിയായ റിയ 97 വോട്ടുകൾക്കാണ് കേരള കോൺഗ്രസ് (മാണി) വിഭാഗം സ്ഥാനാർഥി ഷിന്നി തോമസിനെ പരാജയപ്പെടുത്തിയത്.
പിതാവ് ബിനോ പകർന്നു നൽകിയ ജീപ്പ് റേസിങ് കമ്പം റിയയെ എത്തിച്ചത് ഓഫ് റോഡിങ്ങിന്റെ ലോകത്താണ്. ജീപ്പ് റേസ് മത്സരങ്ങൾക്കു നിറസാന്നിധ്യമായ റിയ വിജയത്തോടെ പാലായുടെ മണ്ണിൽ യുവത്വത്തിന്റെ പ്രതീകം കൂടിയായി മാറുകയാണ്. 18 വയസ്സായപ്പോൾ ലൈസൻസ് എടുത്തതാണ് റിയ. അതിനുശേഷം ഓഫ് റോഡ് ഇവന്റുകളില്ലാം മത്സരിക്കാൻ പോകുമായിരുന്നു.
22 വയസ്സായപ്പോൾ ഹെവി ലൈസൻസ് എടുത്ത് ഹെവി വാഹനങ്ങൾ ഓടിക്കാൻ തുടങ്ങി. ഓഫ് റോഡ് ജീപ്പ് റേയ്സ് മത്സരങ്ങളിലൊക്കെ ഇപ്പോൾ സ്ഥിരമായി പങ്കെടുക്കാറുണ്ട്.അതേസമയം പാലാ നഗരസഭയിൽ 11 സീറ്റുകൾ വിജയിച്ച് എൽഡിഎഫ് ആണ് മുന്നിൽ. 10 സീറ്റുകൾ വിജയിച്ച യുഡിഎഫ് ഒപ്പത്തിനൊപ്പം മത്സരരംഗത്തുണ്ട്. 5 ഇടങ്ങളിൽ മറ്റ് സ്ഥാനാർഥികളും വിജയിച്ചു. 26 അംഗ നഗരസഭയിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥയാണ്.
പാലായിൽ സ്വതന്ത്ര സ്ഥാനാർഥികളുടെ നിലപാട് മുന്നണികൾക്ക് നിർണായകമാകും.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.