പാലാ;ആശാവർക്കർമാരുടെ സമരത്തിൽ പങ്കെടുത്തതിനും ആരോഗ്യ മന്ത്രി വീണാ ജോർജിനെ വിമർശിച്ചതും ജോലി നഷ്ടമായ ജിതിക ജോസഫിന് ഇടത് പക്ഷ അനുകൂലികളുടെ രൂക്ഷ പരിഹാസം.
ജോലി പോയെങ്കിൽ ഉത്സവത്തിനോ പള്ളിപെരുന്നാളിനോ തോർത്ത് വിരിച്ചു പോയ് തെണ്ടട്ടെയെന്ന് ഇടത് പക്ഷ അനുകൂലികളുടെ പരിഹാസം.മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് ആശാ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ 265 ദിവസം നീണ്ടുനിന്ന രാപ്പകൽ സമരം നടത്തിയിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ തങ്ങളെ പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടതു നയത്തില്‍ വിട്ടുനിന്ന് ജിതിക വലതുപക്ഷത്തിനൊപ്പം അണിനിരക്കുന്നതും ഉണ്ടായിരുന്ന ജോലി നഷ്ടമാകുന്നതും പിന്നീട് പാലാ നഗരസഭ ഒന്നാം വാർഡ് പരമലക്കുന്നിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരത്തിന് ഇറങ്ങുന്നതും.
അധികാരത്തിലെത്തിയാല്‍ സ്വന്തം വാർഡിൽ ജാതിമത രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും ക്ഷേമവും.നാടിന്റെ വികസനവും ഉറപ്പാക്കുമെന്നും ഭിക്ഷയെടുക്കാൻ പറയുന്നതും അപമാനിക്കുന്നതും ഓരോരുത്തരുടെയും സംസ്കാരമാണെന്നും എല്ലാത്തിനെയും ഉൾക്കൊള്ളുമെന്നും ആരോഗ്യകരമായ വിമർശനങ്ങൾ സ്വാഗതം ചെയ്യുമെന്നും ജിതിക കൂട്ടിച്ചേർത്തു.
വിജയിച്ചാൽ സ്വന്തം വാർഡിലെ സ്ത്രീകൾക്കും യുവജനങ്ങൾക്കും സ്വന്തം നിലയിൽ പ്രവർത്തിക്കുന്നതിനും മികച്ച വേതനം കണ്ടെത്തുന്നതിനുമുള്ള പദ്ധതികൾ കൊണ്ടുവരുമെന്നും വാക്കിലൂടെയല്ല പ്രവർത്തിയിലൂടെ വികസനം നടപ്പാക്കി കാണിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ജിതിക ജോസഫ് പറഞ്ഞു.
തന്നോട് ഭിക്ഷ യാചിക്കാൻ പറഞ്ഞ ഇടത് പക്ഷ പ്രവർത്തകർ വെല്ലുവിളിച്ചത് തന്നെ മാത്രമല്ല കുറഞ്ഞ വേതനത്തിൽ ജോലിചെയ്യുന്നവരും സർക്കാരിന്റെ പെൻഷൻ വാങ്ങുന്ന സാധാരണക്കാരെകൂടിയാണെന്നും ജിതിക കൂട്ടിച്ചേർത്തു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.