ജനറല്‍ ആശുപത്രിയില്‍ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി.

കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി.

ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും ഒപി കൗണ്ടറിലുമാണ് ഇരുസംഘങ്ങള്‍ തമ്മിലടിച്ചത്. ബുധനാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം.ചെമ്മനാട്, കീഴൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള രണ്ടുസംഘങ്ങളാണ് ആശുപത്രിയിലും പരസ്പരം ഏറ്റുമുട്ടിയത്.
ഈ രണ്ടുസംഘങ്ങള്‍ തമ്മില്‍ ഏറെനാളായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രി സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോഴാണ് വീണ്ടും തമ്മിലടിച്ചത്.

സംഘര്‍ഷത്തെത്തുടര്‍ന്ന് ആശുപത്രിയിലെ ജീവനക്കാരും രോഗികളും ആശങ്കയിലായി. ഒരുമണിക്കൂറോളം നേരം ആശുപത്രിയുടെ പ്രവര്‍ത്തനത്തെയും ബാധിച്ചു. സംഭവത്തില്‍ എട്ടുപേരെ അറസ്റ്റ് ചെയ്തതായി കാസര്‍കോട് ടൗണ്‍ പോലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !