താനെ: സ്‌ത്രീധനമായി ബുള്ളറ്റ് നാൽകാത്തതിൻ്റെ പേരിൽ വാട്‌സ്‌ആപ്പിലൂടെ മുത്തലാഖ് ചൊല്ലി ഭർത്താവ്.
സംഭവത്തിൽ കേസ് എടുത്ത് പൊലീസ്. ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം നടന്നത്. മുത്തലാഖ് ചൊല്ലിയ കേസിൽ യുവതിയുടെ ഭർത്താവ് റാഷിദ്, ഭർതൃമാതാവ് ഷബ്‌നം അഹമ്മദ്, ഭർതൃപിതാവ് മുഹമ്മദ് അഹമ്മദ്, സഹോദരി അർഫ അഹമ്മദ്, ഒപ്പം ആഷി എന്നിവർക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്.ഭിവണ്ടി നഗരത്തിലെ റോഷൻ ബാഗാണ് ഇരുപത്തഞ്ചുകാരിയായ യുവതിയുടെ സ്വദേശം. ഏതാനും മാസങ്ങൾക്ക് മുൻപാണ് ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിലെ നാൻഹായ് ഗവത്ത് നിവാസിയായ റാഷിദിനെ വിവാഹം കഴിച്ചത്. എന്നാൽ യുവതിയുടെ വീട്ടുകാർ സ്‌ത്രീധനമായി ബുള്ളറ്റ് നൽകാമെന്ന് പറഞ്ഞിരുന്നു.
വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾ കഴിഞ്ഞിട്ടും യുവതിയുടെ വീട്ടുകാർ ബുള്ളറ്റ് നാൽകിയില്ല. തുടർന്ന് ഭർതൃവീട്ടുകാർ ഒക്‌ടോബർ 19 മുതൽ നവംബർ 11 വരെ യുവതിയെ മാനസികവും ശാരീരികവുമായി ഉപദ്രവിക്കുകയും ചെയ്‌തിരുന്നു.
ഈ സാഹചര്യത്തിലാണ് ഭർത്താവ് വാട്‌സ്‌ആപ്പിലൂടെ മുത്തലാഖ് ചൊല്ലി ബന്ധം ഒഴിയാൻ ശ്രമിച്ചത് എന്നാണ് പൊലീസ് പറയുന്നത്.തുടർന്ന് യുവതി വിവാഹ മോചനത്തിന് ശ്രമിക്കുകയും ചെയ്‌തു. കൂടാതെ നവംബർ 29 ന് യുവതി ഭോയിവാഡ പൊലീസ് സ്‌റ്റേഷനിൽ പരാതിയും നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത സെക്ഷൻ 5, 316 (2), 352, 351 (2), 115 (2), 3 (5), മുസ്‌ലിം വനിതാ (വിവാഹ അവകാശ സംരക്ഷണം) നിയമം, സെക്ഷൻ 3, 4 എന്നിവ പ്രകാരം പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് സീനിയർ പൊലീസ് ഇൻസ്‌പെക്‌ടർ അശോക് രത്‌നപർഖിക്ക് പറഞ്ഞു. നിലവിൽ മുത്തലാഖ് ചൊല്ലി ബന്ധം ഒഴിയുന്ന സമ്പ്രദായം നിരോധിച്ചിട്ടുള്ളതാണ്. എന്നാൽ ഇപ്പോഴും ഇത്തരം സംഭവങ്ങൾ നടക്കുന്നത് ക്രിമിനൽ കുറ്റകൃത്യത്തിൽ പെടുന്നതാണെന്നും ഇൻസ്‌പെക്‌ടർ കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശിലെ ഭിവണ്ടി എന്ന പ്രദേശത്ത് തന്നെ ഇതിനോടകം മുപ്പത്തിയഞ്ചിലധികം സമാന സംഭവങ്ങൾ നടന്നിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതിനെതിരെ കടുത്ത നിയമനം സ്വീകരിക്കേണ്ടതാണ് എന്നും പൊലീസ് വ്യക്തമാക്കി.
മുത്തലാഖ് ചൊല്ലി ബന്ധം ഒഴിയുന്നത് 2019ൽ നിരോധിച്ചതാണ്. പ്രത്യേകിച്ച് മുസ്‌ലിം സ്‌ത്രീകളുടെ സുരക്ഷയ്ക്കായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ നിയമമാണ് ഇത്. നിലവിൽ ഇത്തരം സമ്പ്രദായം തുടരുന്നവർക്കെതിരെ കടുത്ത നിയമമാണ് ഇപ്പോൾ പ്രാബല്യത്തിലുള്ളത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.