യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ വീട്ടിൽനിന്ന് കള്ളനോട്ട് ശേഖരവും നോട്ടെണ്ണുന്ന യന്ത്രവും

കാസർകോട്: നിരോധിത നോട്ടിടപാടുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ വീട്ടിൽനിന്ന് കള്ളനോട്ട് ശേഖരവും നോട്ടെണ്ണുന്ന യന്ത്രവും പോലീസ് കണ്ടെത്തി.


കേസിലെ പ്രതിയായ ചട്ടഞ്ചാൽ ബെണ്ടിച്ചാലിലെ കെ. വിജയന്റെ (55) ചെർക്കള കോലാച്ചിയടുക്കത്തെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിലാണ് 2000, 1000 രൂപകളുടെ കള്ളനോട്ടുകൾ കണ്ടെത്തിയത്.

ഇതോടൊപ്പം പിൻവലിച്ച 500 രൂപയുടെ നോട്ടുകളും പോലീസ് കണ്ടെത്തി. വീട്ടിലെ ഷെഡിൽനിന്നാണ് നോട്ടുകൾ പോലീസ് കണ്ടെത്തുന്നത്.ഇടപാടുകാർക്ക് കൈമാറുന്നതിനായി നോട്ടുകൾ കെട്ടാക്കിയ നിലയിലായിരുന്നു സൂക്ഷിച്ചിരുന്നത്.

കേസിന്റെ തുടരന്വേഷണത്തിനായി പ്രതികളെ പോലീസ് ശനിയാഴ്ച കസ്റ്റഡിയിൽ വാങ്ങിയിരുന്നു. കാസർകോട് ടൗൺ എസ്‌ഐ കെ. രാജീവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !