പ്രവാസികൾക്ക് സ്വപ്‍ന വീട് സ്വന്തമാക്കാൻ സൗദി അറേബ്യയിൽ പുതിയ നിയമം

റിയാദ് ;വിദേശികൾക്ക് സൗദി അറേബ്യയിൽ വസ്തു സ്വന്തമാക്കാൻ അനുവദിക്കുന്ന പുതിയ നിയമം ജനുവരിയിൽ പ്രാബല്യത്തിൽ വരും.

മക്ക, മദീന, റിയാദ്, ജിദ്ദ എന്നീ 4 നഗരപരിധികൾ ഒഴികെ പ്രത്യേകം നിർണയിച്ച പ്രദേശങ്ങളിൽ സ്വന്തം ഉടമസ്ഥതയിൽ കെട്ടിടങ്ങളോ ഫ്ലാറ്റോ വാങ്ങാനാണ് അനുമതി. സാമ്പത്തിക വൈവിധ്യവൽക്കരണ പദ്ധതിയുടെ (സൗദിയുടെ വിഷൻ 2030) ഭാഗമായി വിദേശ നിക്ഷേപം ആകർഷിക്കുകയാണ് ലക്ഷ്യം.

സൗദിയുടെ ഇഖാമയോ പ്രീമിയം റസിഡൻസിയോ ഉള്ള വിദേശികൾക്ക് മക്കയിലും മദീനയിലും ഒഴികെ നിർദിഷ്ട മേഖലകൾക്ക് പുറത്ത് റസിഡൻഷ്യൽ പ്രോപ്പർട്ടി സ്വന്തമാക്കാം. എന്നാൽ മക്ക, മദീന പ്രദേശങ്ങളിൽ മുസ്ലിംകൾക്കു മാത്രമേ ഉടമസ്ഥാവകാശം അനുവദിക്കൂ. വസ്തു മൂല്യത്തിന്റെ 5% വരെ ഫീസ് ഈടാക്കും. വ്യാജ വിവരങ്ങൾ നൽകി സ്വത്ത് വാങ്ങുന്നത് പോലുള്ള നിയമലംഘനങ്ങൾക്ക് ഒരു കോടി റിയാൽ വരെ പിഴ ചുമത്തും.

കഴിഞ്ഞ ജൂലൈയിലാണ് വിദേശകൾക്ക് ഉടമസ്ഥാവകാശം നൽകുന്ന നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകിയത്. വിദേശികൾ വാങ്ങുന്ന എല്ലാ സ്വത്തുക്കളും നിയമസാധുതയ്ക്കായി ദേശീയ റിയൽ എസ്റ്റേറ്റ് റജിസ്ട്രിയിൽ റജിസ്റ്റർ ചെയ്തിരിക്കണം.

പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ രാജ്യത്തെ വില്ലകളുടെയും ഫ്ലാറ്റുകളുടെയും ആവശ്യകത കൂടും. റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കുന്നതോടെ എണ്ണയിതര വരുമാനം കൂട്ടാനും ജിഡിപിയിലേക്ക് റിയൽ എസ്റ്റേറ്റ് മേഖലയുടെ സംഭാവന വർധിക്കാനും ഇടയാക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !