മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയായ 'സിഎം വിത്ത് മീ'യിൽ വിളിച്ച് അശ്ലീലം പറഞ്ഞ യുവാവ് അറസ്റ്റിൽ.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയായ 'സിഎം വിത്ത് മീ'യിൽ വിളിച്ച് അശ്ലീലം പറഞ്ഞ യുവാവ് അറസ്റ്റിൽ.

ആലപ്പുഴ ചെങ്ങന്നൂർ വെൺമണി മാറുന്നൂർ ഹൗസിൽ അർജുൻ ജി. കുമാർ(34) ആണ് അറസ്റ്റിലായത്. 'സിഎം വിത്ത് മീ' പരിപാടിയിലേക്കു വിളിച്ചശേഷം സ്ത്രീകളോട് അശ്ലീലം പറയുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ മ്യൂസിയം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മുൻപും അർജുൻ 'സിഎം വിത്ത് മീ'യിൽ വിളിച്ച് മോശമായി സംസാരിച്ചിട്ടുള്ളതായി പോലീസ് അറിയിച്ചു.കഴക്കൂട്ടത്ത് ഓൺലൈനായി ഭക്ഷണം വിതരണംചെയ്യുന്ന കമ്പനിയിലെ ജീവനക്കാരനാണ് അർജുൻ. വെന്മണി പോലീസ് സ്‌റ്റേഷനിലും തിരുവല്ല പോലീസ് സ്റ്റേഷനിലും വിളിച്ച് വനിതാ ഉദ്യോഗസ്ഥരെ അശ്ലീലം പറഞ്ഞതിൽ ഇയാൾക്കെതിരേ കേസുണ്ട്.
പൊതുജനങ്ങൾക്ക് പരാതിയുണ്ടെങ്കിൽ വിളിക്കാനുള്ള ടോൾഫ്രീ നമ്പരാണ് ഇയാൾ ദുരുപയോഗംചെയ്തത്. ഉദ്യോഗസ്ഥർ സിഎം വിത്ത് മീ ഫോൺകോളിനു മറുപടി നൽകുകയും പരാതി ഏത് വകുപ്പുമായി ബന്ധപ്പെട്ടതാണോ ആ വകുപ്പിലേക്കു കൈമാറുകയും ചെയ്യുന്നതാണ് 'സിഎം വിത്ത് മീ' പരിപാടി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !