കൊച്ചി ;കിഫ്ബി മസാല ബോണ്ട് ഇടപാടിൽ കനേഡിയൻ വിദേശ നിക്ഷേപ ഉപദേശക ഏജൻസിയായ സിഡിപിക്യുവിന്റെ ഉദ്യോഗസ്ഥരുമായി സംസ്ഥാന സർക്കാർ പ്രതിനിധികൾ ചർച്ചനടത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തി.
സിഡിപിക്യു ഇന്ത്യയുടെ ഡയറക്ടർ ഹർഷ് സിംഗൽ, ഡപ്യൂട്ടി ഹെഡ് അനിറ്റ എം.ജോർജ് എന്നിവർ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ റിപ്പോർട്ട്.ക്യുബക്സ് ഡിപ്പോസിറ്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (സിഡിപിക്യു) ഉദ്യോഗസ്ഥരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണു കിഫ്ബിക്കു മസാല ബോണ്ടിലൂടെ ലഭിച്ച വിദേശവായ്പ വകമാറ്റിയതു മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന ആരോപണം ഇ.ഡി റിപ്പോർട്ടിൽ ഉന്നയിക്കുന്നത്.തുടർന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി ടി.എം.തോമസ് ഐസക്, കിഫ്ബി സിഇഒ കെ.എം.ഏബ്രഹാം എന്നിവർക്കു കാരണം കാണിക്കൽ നോട്ടിസ് നൽകിയത്. കെ.എം. ഏബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജുലാ തോമസ് എന്നിവരിൽ നിന്ന് ഇ.ഡി വിവരങ്ങൾ ശേഖരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗങ്ങളുടെ മിനിറ്റ്സ് ഇവർ ഇ.ഡിക്കു കൈമാറി.അതിൽ നിന്നാണു 27 പദ്ധതികൾക്ക് മസാല ബോണ്ട് വഴി വായ്പയെടുത്ത 466 കോടി രൂപ വിനിയോഗിച്ചതായി കണ്ടെത്തിയത്. പാലക്കാട്, കണ്ണൂർ വ്യവസായ പാർക്കിനായി 4887 ഏക്കർ ഭൂമി വാങ്ങിയത് ഈ ഫണ്ട് ഉപയോഗിച്ചാണെന്നും ഇ.ഡി റിപ്പോർട്ടിൽ പറയുന്നു.ദേശീയപാത വികസനം, റെയിൽവേ മേൽപ്പാലം, കുടിവെള്ള പദ്ധതികൾ എന്നിവയ്ക്കു സ്ഥലമെടുപ്പിനും പണം വിനിയോഗിച്ചിട്ടുണ്ട്. ഇതിൽ തെറ്റില്ലെന്നാണു തോമസ് ഐസക്കിന്റെ നിലപാട്.
മസാല ബോണ്ട് ഇറക്കും മുൻപു തന്നെ സിഡിപിക്യുവിന്റെ പ്രതിനിധികളുമായി കിഫ്ബി ടീം നടത്തിയ ചർച്ചയുടെ വിശദാംശങ്ങളും റിപ്പോർട്ടിലുണ്ട്. ഹർഷ് സിംഗലും അനിറ്റയും ഇപ്പോൾ സിഡിപിക്യുവിന്റെ ഭാഗമല്ലെന്നാണ് വിവരം. അതുകൊണ്ടു തന്നെ ഇവരുടെ മൊഴികളുടെ സാധുതയും ഇ.ഡി പരിശോധിക്കുന്നുണ്ട്. എൻഎച്ച്എഐ നൽകിയത് 7.3% പലിശ, കിഫ്ബി 9.72% ന്യൂഡൽഹി ∙ കിഫ്ബി പുറത്തിറക്കിയ മസാല ബോണ്ടിന് കേരളം നൽകിയത് ഉയർന്ന പലിശ.ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ തന്നെ ലിസ്റ്റ് ചെയ്ത് ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) പുറത്തിറക്കിയ മസാല ബോണ്ട് 7.3% പലിശ നിരക്കിലായിരുന്നു വിറ്റത്. ഇതേ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി മസാല ബോണ്ട് കിഫ്ബി വിറ്റതാകട്ടെ 9.723% പലിശ നിരക്കിലും.
എൻഎച്ച്എഐയുടേതിനു സമാനമായ തരത്തിൽ 5 വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കുന്ന വ്യവസ്ഥയിലായിരുന്നു കിഫ്ബിയുടേയും ബോണ്ട്. 2017 മേയിൽ 3000 കോടി രൂപയാണ് എൻഎച്ച്ഐഐ സമാഹരിച്ചത്. 2022 മേയിൽ തിരിച്ചടവ് പൂർത്തിയാക്കി. 2019 ൽ 2150 കോടി രൂപയാണ് കേരളം സമാഹരിച്ചത്. 2024 മാർച്ചിൽ തിരിച്ചടവ് പൂർത്തിയാക്കി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.