എടപ്പാൾ;എടപ്പാൾ ഹോസ്പിറ്റലിലെ പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ: രോഹിത് ശശിധരനെ അരയംപറമ്പ് കുടുംബ സംഗമത്തിൽ വെച്ച് ഞായറാഴ്ച കാലത്ത് ആദരിക്കുന്നു.
മെഡിക്കൽ കോളേജ് ഇ എൻ.ടി. റിട്ടയേർഡ് പ്രൊഫസർ ഡോ: വിനയകുമാർ പൊന്നാടയും ശിലാഫലകവും നൽകി ആദരിക്കും.ചടങ്ങിൽ രക്ഷാധികാരി എ.വി. അനൂപ് അദ്ധ്യക്ഷത വഹിക്കും.ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഡയറക്ടറും സ്ക്രിപ്റ്റ് റൈറ്ററുമായ റെജീൻ എസ് ബാബുവും, പ്രസിഡന്റ് എ.എം പ്രംബുഷനും അനുമോദനം നടത്തും. സംഘാടക സമിതി ചെയർമാൻ എ.പി. ഗിരിജാ ശങ്കർ സ്വാഗതം പറയുകയും വൈസ് പ്രസിഡന്റ് എ.എസ് ചന്ദ്രദാസ് നന്ദിയും പറയും.
എ.കെ കലാധരൻ ഉന്നത വിജയി കൾക്ക് ഉപഹാര സമർപ്പണവും എ.ബി. രാജീവ് കലാപ്രതിഭകൾക്ക് സമ്മാനദാനം നടത്തും. കുമാരി സാത്മികയും ഹൃദികയും പ്രാർത്ഥന ചൊല്ലും. ഡോ: രോഹിത് ശശിധരൻ, റെജിൻ എസ് ബാബു, എ.എം. പ്രേം ബുഷൻ എന്നിവർ മറുപടി പ്രസംഗം നടത്തും..കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, തുടർന്ന് സൗഹൃദ സദസ്സ് എന്നിവയോടെ പരിപാടിക്ക് സമാപനം കുറിക്കും.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.