റീഡിങ്; നാല് വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ, സോഷ്യൽ മീഡിയ ‘പെൻഫ്ലുവൻസർ’ അകാൻക്ഷ ആദിവാരിക്കറിന് (37) മാനസികരോഗത്തിന് ചികിത്സ നൽകാൻ ഉത്തരവിട്ട് കോടതി.
കൃത്യം ചെയ്യുമ്പോൾ പ്രതിക്ക് മാനസിക വിഭ്രാന്തി അനുഭവപ്പെട്ടിരുന്നുവെന്ന് സൈക്യാട്രിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റീഡിങ് ക്രൗൺ കോടതിയുടെ വിധി.ജൂൺ 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മെയ്ഡൻഹെഡിലെ ഡൺഹോം എൻഡിലുള്ള വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മകൻ അഗസ്ത്യ ഹെഗിഷ്തെയെ അകാൻക്ഷ കഴുത്തിൽ 11 തവണ കുത്തിയാണ് കൊലപ്പെടുത്തിയത്.കൊലപാതകത്തിന് ശേഷം, മകന്റെ മൃതദേഹം കുളിമുറിയിൽ വയ്ക്കുകയും പ്രതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. പക്ഷേ ആത്മഹത്യാശ്രമം പരാജയപ്പെട്ടു. തുടർന്ന് വൈകിട്ട് 6 മണിയോടെ രക്തം പുരണ്ട വസ്ത്രങ്ങളോടെ അകാൻക്ഷ ബസിൽ യാത്ര ചെയ്ത് സെന്റ് മാർക്ക് കമ്മ്യൂണിറ്റി ഹോസ്പിറ്റലിലെത്തി താൻ മകനെ കൊന്നുവെന്ന് ഡോക്ടർമാരോട് വെളിപ്പെടുത്തിയതോടെ കൊലപാതക വിവരം പുറത്ത് അറിഞ്ഞത്.‘മകനോട് നിങ്ങൾക്ക് സാധാരണവും സ്നേഹപൂർവ്വവുമായ ഒരു ബന്ധമുണ്ടായിരുന്നത്. കുറ്റകൃത്യത്തിന് യുക്തിസഹമായ ഉദ്ദേശ്യമൊന്നുമില്ല. മാനസിക വിഭ്രാന്തിയാണ് കൃത്യത്തിന് കാരണം. അതിനാൽ നിങ്ങൾക്ക് ചികിത്സയാണ് ആവശ്യം, ശിക്ഷയല്ല’– ജഡ്ജി ഗ്രീവ് പറഞ്ഞു. ഐടി ജീവനക്കാരനായ ഭർത്താവ് കോടതിയിൽ അകാൻക്ഷയ്ക്ക് ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. നേരത്തെ, ലിങ്ക്ഡ്ഇൻ പ്ലാറ്റ്‌ഫോമിൽ ഫൗണ്ടൻ പേനകളുടെ ചിത്രങ്ങൾ പങ്കുവച്ച് 'പെൻഫ്ലുവൻസർ' എന്ന നിലയിൽ അകാൻക്ഷ ശ്രദ്ധനേടിയിട്ടുണ്ട്.
യുകെയിലേക്ക് കുടിയേറുന്നതിനുമുമ്പ് മുംബൈയിൽ ദന്തരോഗവിദഗ്ദ്ധയായി ജോലി ചെയ്തിരുന്ന അകാൻക്ഷ, മേയ് മാസത്തിൽ ജോലിസ്ഥലത്തെ പ്രശ്‌നങ്ങളെ തുടർന്ന് രാജി വച്ചിരുന്നു. മാനസികാരോഗ്യ പ്രശ്‌നങ്ങൾ ജോലിസ്ഥലത്തെ പ്രകടനത്തെ ബാധിച്ചിരുന്നു എന്ന് സൈക്കോളജിസ്റ്റ് ഡോ. ഇയാൻ കൂയ്മാൻ കോടതിയെ അറിയിച്ചു. ഇന്ത്യയിൽ വച്ച് തന്നെ പ്രതിക്ക് ബൈപോളാർ ഡിസോർഡർ കണ്ടെത്തിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ പ്രതി ഓക്‌സ്‌ഫോർഡ്‌ഷെയറിലെ ലിറ്റിൽമോർ മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ നിരീക്ഷണത്തിലാണ്








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.