കാലത്തെ അതിജീവിച്ച സിനിമകളിലൂടെ മലയാളികളോടു ചിരിയിൽ പൊതിഞ്ഞ ചോദ്യങ്ങൾ ചോദിച്ച ശ്രീനിവാസൻ (69) ഇനി ഓർമത്തിരയിൽ.

കൊച്ചി ;കാലത്തെ അതിജീവിച്ച സിനിമകളിലൂടെ മലയാളികളോടു ചിരിയിൽ പൊതിഞ്ഞ ചോദ്യങ്ങൾ ചോദിച്ച ശ്രീനിവാസൻ (69) ഇനി ഓർമത്തിരയിൽ.

ഇന്നലെ രാവിലെ 8.25ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഡയാലിസിസിനായി കൊണ്ടുപോകുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് അവിടെ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ 10 ന് ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് സംസ്കാരം. ഭാര്യ: വിമല. മക്കൾ: വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ. മരുമക്കൾ: ദിവ്യ, അർപ്പിത.കണ്ണൂർ പാട്യം സ്വദേശിയായ ശ്രീനിവാസൻ പി.എ.ബക്കറിന്റെ മണിമുഴക്കം എന്ന ചിത്രത്തിൽ അഭിനയിച്ചാണ് മലയാള സിനിമയിലേക്ക് എത്തുന്നത്.
1984 ൽ പ്രിയദർശന്റെ ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലൂടെയായിരുന്നു തിരക്കഥ എഴുത്തിന്റെ തുടക്കം. 48 വർഷം നീണ്ട സിനിമാജീവിതത്തിൽ 54 സിനിമകൾക്ക് തിരക്കഥയെഴുതിയ ശ്രീനിവാസൻ 2 ചിത്രങ്ങൾ സംവിധാനം ചെയ്തു. 54 ൽ 32 സിനിമകൾ സത്യൻ‍ അന്തിക്കാടിനും പ്രിയദർശനും വേണ്ടിയായിരുന്നു. സുന്ദര–ഗംഭീര നായകൻമാരെക്കുറിച്ച് മുൻവിധിയുണ്ടായ കാലത്ത് അത്തരം പരിമിതിയെ സാധ്യതയാക്കിയ കഥാപാത്രങ്ങളായിരുന്നു ശ്രീനിവാസന്റേത്.ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് 1998 ൽ സാമൂഹിക പ്രസക്തിയുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു.

1989 ൽ വടക്കുനോക്കിയന്ത്രത്തിന് മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും മഴയെത്തും മുൻപേ, സന്ദേശം എന്നീ സിനിമകൾക്ക് തിരക്കഥകൾക്കുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു. ടൗൺഹാളിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ സിനിമ, രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖർ അന്ത്യോപചാരമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ആദരാഞ്ജലിയർപ്പിച്ചു. മലയാള മനോരമയ്ക്കു വേണ്ടി ചീഫ് ന്യൂസ് എഡിറ്റർ വിനോദ് നായർ റീത്ത് സമർപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

പാലാ നഗരസഭ | Diya Binu | ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ഭരണകർത്താവായി ദിയ

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !