തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബറായതോടെ മഴ കുറഞ്ഞെങ്കിലും അതിശൈത്യമേറുന്നു. മലയോരമേഖലകളിൽ തണുപ്പിന് കാഠിന്യം കൂടിവരുന്നു. വരും ദവസങ്ങളില്‍ നിലവിൽ ഉള്ളതിനേക്കാൾ തണുപ്പ് കൂടുമെന്നാണ് പ്രവചനം. വടക്കൻ ജില്ലകളിലും തെക്കൻ മലയോര മേഖലയിലും തണുപ്പ് കൂടുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടുക്കിയിലെ മൂന്നാർ, വയനാട്, നെല്ലിയാമ്പതി പോലുള്ള ഉയർന്ന മലമ്പ്രദേശങ്ങളിൽ തണുപ്പ് കൂടും. സമീപ കാലത്തെ ഏറ്റവും കൂടിയ തണുപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിരവധി പ്രദേശങ്ങളിൽ താപനില കുറഞ്ഞ് തുടങ്ങി. കേരളത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഡിസംബറിൽ പകൽ താപനില ശരാശരി 28°C വരെയും രാത്രികാലങ്ങളിൽ കുറഞ്ഞ താപനില 18°C വരെയും ആയിരിക്കും. ഉത്തരേന്ത്യയിൽ അതിശൈത്യം അനുഭവപ്പെടുന്ന സമയങ്ങളിൽ, അവിടങ്ങളിൽനിന്നുള്ള വരണ്ട വടക്കൻ കാറ്റ് കേരളത്തിലേക്ക് എത്തുന്നത് താപനില കുറയാൻ കാരണമാകാറുണ്ട്.പശ്ചിമഘട്ടം ഈ കാറ്റിലെ ഈർപ്പം തടഞ്ഞുനിർത്തുന്നതിനാൽ കാറ്റ് കൂടുതൽ വരണ്ടതാവുകയും തണുപ്പ് കൂടുകയും ചെയ്യുന്നു. അതുകൊണ്ട് താപനില ചിലപ്പോൾ 10°C-ൽ താഴെയോ അതിലും കുറവോ ആവാറുണ്ട്.
ഈ സമയങ്ങളിൽ ഈ പ്രദേശങ്ങൾ മഞ്ഞിൽ പുതഞ്ഞ നിലയിൽ കാണാം. സമതല പ്രദേശങ്ങളിൽ പോലും, പ്രത്യേകിച്ച് പുലർച്ചെയും രാത്രിയിലും താപനില കുറയുകയും തണുപ്പ് അനുഭവപ്പെടുകയും ചെയ്യും.വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ടുകൾ. കഴിഞ്ഞ ആഴ്‌ചകൾ വരെ സംസ്ഥാനത്ത് ശക്തമായ മഴയാണുണ്ടായിരുന്നത്. പിന്നീടത് നേരിയ മഴയായ് തുടർന്നെങ്കിലും അതിശക്തമല്ലായിരുന്നു. വരുന്ന അഞ്ചു ദിവസത്തേയ്‌ക്ക് ഒരു ജില്ലയിലും കാലാവസ്ഥ വകുപ്പ് മഴ മുനനറിയിപ്പ് നൽകിയിട്ടില്ലമത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം.
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും പ്രതികൂല കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്..








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.