കോട്ടയം: 'നീതിയില്ലെങ്കിൽ നീ തീയാവുക' എന്ന വാക്യം അനീതിക്കെതിരായ ശക്തമായ പ്രതിരോധത്തെയും പോരാട്ടത്തെയും സൂചിപ്പിക്കുന്നു. ഈ വാക്യം അന്യായത്തിനെതിരായ പ്രതിഷേധത്തിൻ്റെ തീവ്രമായ ഒരു പ്രതീകമാണ് ആശാവര്‍ക്കര്‍മാര്‍ പോരാട്ടം തുടരുമ്പോൾ ഈ വാക്യവും കൂട്ടി വായിക്കേണ്ടി വരും.
ഇടതുപക്ഷക്കാരായിരുന്ന രണ്ട് ആശാപ്രവര്‍ത്തകരാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് നിന്നും യുഡിഎഫ് സ്ഥാനാര്‍ഥികളായി ജനവിധി തേടാന്‍ ഒരുങ്ങുന്നത്. കുറവിലങ്ങാട് സ്വദേശിനി സിന്ധു രവീന്ദ്രന്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായും, പാലാ സ്വദേശിനി ജിതിക ജോസഫ് കോണ്‍ഗ്രസ് ടിക്കറ്റിലുമാണ് മത്സരിക്കുന്നത് 
തിരുവനന്തപുരത്ത് ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ പങ്കെടുത്തവരാണ് ഇരുവരും. മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് ആശാ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ 265 ദിവസം നീണ്ടുനിന്ന രാപ്പകൽ സമരം നടത്തിയിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ തങ്ങളെ പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടതു നയത്തില്‍ വിട്ടുനിന്ന് ഇവര്‍ വലതുപക്ഷത്തിനൊപ്പം അണിനിരക്കുന്നതും ഇവരുടെ ജോലി നഷ്ടമാകുന്നതും.അധികാരത്തിലെത്തിയാല്‍ തങ്ങള്‍ക്കും ചിലത് ചെയ്യാനുണ്ടെന്ന മനോഭവത്തില്‍ തന്നെയാണ് ഇവരും പോരാട്ടത്തിനിറങ്ങുന്നത്.
പാലായില്‍ നിന്നുള്ള ആശാ പ്രവര്‍ത്തക ജിതികാ ജോസഫും ആശാ വർക്കർ സമരത്തിന് നേതൃത്വം നല്‍കിയതിൽ പ്രമുഖയാണ്. സമര നേതൃത്വത്തിൻ്റെ പേരിലും ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ വിമര്‍ശിച്ചതിൻ്റെ പേരിലും ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെട്ടയാളാണ് ജിതിക.
കേരളാ കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകയായിരുന്ന ജിതിക പാര്‍ട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പിന്നീട് ആര്‍ജെഡിയില്‍ ചേര്‍ന്നിരുന്നു. ആര്‍ജെഡി നിയോജക മണ്ഡലം പ്രസിഡൻ്റായിരിക്കെയാണ് ഇപ്പോൾ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നത്.
"വ്യക്തിപരമായി എൽഡിഎഫിൻ്റെ ഭാഗത്ത് നിന്നും പല പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. അതിനാലാണ് ഞാൻ രാജി കൊടുത്ത് പാർട്ടി വിട്ടത്. മന്ത്രി വീണാ ജോര്‍ജിനെതിരെ സംസാരിച്ചതിൻ്റെ പേരിൽ ഇപ്പോൾ ജോലിയിൽ നിന്നും പുറത്താക്കിയിരുക്കുകയാണ്. കോടതി മുഖേന പ്രശ്‌നം പരിഹരിക്കുകയാണെങ്കിൽ തിരികെ പ്രവേശിക്കാനാണ് കോട്ടയം ഡിപിഎം പറഞ്ഞിരിക്കുന്നത്" എന്ന് ജിതിക ജോസഫ് പറഞ്ഞു.
പാലാ നഗരസഭ ഒന്നാം വാര്‍ഡ് പരമലകുന്നിലെ യുഡിഎഫ് സ്ഥാനാർത്ഥിയാണ് ജിതിക ഇപ്പോൾ. വാര്‍ഡിലെ ജനങ്ങളുമായി നേരിട്ട് അടുപ്പമുള്ള ആശാ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥികളാകുമ്പോള്‍ വിജയം എളുപ്പമാകുമെന്നാണ് യുഡിഎഫിൻ്റെ കണക്കുകൂട്ടല്‍.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.