മലപ്പുറം;യുഡിഎഫിന് അനുകൂലമായൊരു ന്യൂനമർദം ജില്ലയിൽ രൂപപ്പെടുന്നതിന്റെ സൂചനകൾ പ്രചാരണ ഘട്ടത്തിൽ തന്നെയുണ്ടായിരുന്നു. അനുകൂലമായൊരു കൊടുങ്കാറ്റ് യുഡിഎഫും പ്രതീക്ഷിച്ചു.
സംഭവിച്ചതു പക്ഷേ, അവരെപ്പോലും അമ്പരിപ്പിക്കുന്ന സൂനാമിയാണ്. അതിന്റെ ആഘാതത്തിൽ തകർന്നടിഞ്ഞു പോയ എൽഡിഎഫിന് ആശ്വാസമായത് പൊന്നാനി നഗരസഭയിലെ വിജയം മാത്രം. അതിനിടയിലും പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൽ ഭരണത്തിന് നറുക്കെടുപ്പിന്റെ ഭാഗ്യത്തെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്നതിനുശേഷം യുഡിഎഫ് ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ നേടുന്ന വൻ വിജയമാണിത്.ജില്ലാ പഞ്ചായത്തിലെ തേരോട്ടം 2010ൽ ഒറ്റ പ്രതിപക്ഷ അംഗവുമായി യുഡിഎഫ് ജില്ലാ പഞ്ചായത്ത് ഭരിച്ചിട്ടുണ്ട്. ഇത്തവണ പക്ഷേ, അതുക്കും മേലെയായി വിജയം. പ്രതിപക്ഷത്തിന് മരുന്നിനുപോലും ഒരംഗത്തെ ജയിപ്പിക്കാനായില്ല. തവനൂർ, മാറഞ്ചേരി, ചങ്ങരംകുളം തുടങ്ങിയ ചുപ്പൻ കോട്ടകളെല്ലാം തകർന്നു തരിപ്പണമായി. ചങ്ങരംകുളത്തെ വിജയം 15 വർഷത്തിനു ശേഷമാണ്. എടപ്പാൾ പേരുമാറി തവനൂരായ ഡിവിഷൻ എക്കാലവും സിപിഎമ്മിനെ തുണച്ച പ്രദേശമാണ്.∙ബ്ലോക്കില്ലാതെ ബ്ലോക്ക് ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫിന്റെ എല്ലാ പ്രതിരോധവും തകർത്തെറിയുന്ന പ്രകടനമാണ് യുഡിഎഫ് നടത്തിയത്. കഴിഞ്ഞ തവണ എൽഡിഎഫിനൊപ്പമുണ്ടായിരുന്ന തിരൂരും പെരുമ്പടപ്പും പിടിച്ചെടുത്തു. ജില്ലാ സെക്രട്ടേറിയറ്റംഗം ടി.എം.സിദ്ദിഖിനെ പ്രസിഡന്റ് സ്ഥാനാർഥിയായി അവതരിപ്പിച്ച് സിപിഎം മത്സരിച്ച പെരുമ്പടപ്പിലെ തോൽവി കനത്ത ആഘാതമായി.
കഴിഞ്ഞ തവണ മലപ്പുറം, വേങ്ങര ബ്ലോക്കുകളാണ് യുഡിഎഫ് പ്രതിപക്ഷമില്ലാതെ ഭരിച്ചത്. ഇത്തവണ സമഗ്രാധിപത്യത്തിന്റെ ആ പട്ടികയിൽ കാളികാവും കുറ്റിപ്പുറവും ഇടം നേടി. 250 ബ്ലോക്ക് ഡിവിഷനുകളിൽ 25 ഇടത്ത് മാത്രമാണ് എൽഡിഎഫിന് ജയിക്കാനായത്. കഴിഞ്ഞ തവണ നേടിയതിന്റെ പകുതിയിൽ താഴെയായി എൽഡിഎഫ് മൂക്കുകുത്തി.പൊടി പോലുമില്ല പഞ്ചായത്തിൽ കഴിഞ്ഞ തവണ ജില്ലയിൽ 24 പഞ്ചായത്ത് ഭരിച്ച എൽഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുള്ളത് 3 ഇടത്ത് മാത്രമാണ്. പൊന്മുണ്ടത്ത് സിപിഎമ്മും കോൺഗ്രസും ചേർന്ന ജനകീയ വികസന മുന്നണി ഭരിക്കുന്നു. എടപ്പാളിൽ ആർക്കും ഭൂരിപക്ഷമില്ലെങ്കിലും യുഡിഎഫിനാണ് കൂടുതൽ സീറ്റ്. ഇടതിന്റെ കുത്തക പഞ്ചായത്തുകളായ തിരുവാലി, തലക്കാട്, തവനൂർ, മാറഞ്ചേരി എന്നിയവയെല്ലാം യുഡിഎഫ് തരംഗത്തിൽ നിലംപൊത്തി.
കഴിഞ്ഞ തവണ ഭരണത്തിലുണ്ടായിരുന്ന 24 പഞ്ചായത്തുകളും നഷ്ടപ്പെട്ടപ്പോൾ നിറമരുതൂർ, വെളിയങ്കോട്, വാഴയൂർ പഞ്ചായത്തുകൾ പിടിച്ചെടുത്തതാണ് സമ്പൂർണ തോൽവിയിൽനിന്ന് എൽഡിഎഫിനെ രക്ഷിച്ചത്. വാടാതെ താമര സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വലിയ മുന്നേറ്റമുണ്ടാക്കാനായില്ലെങ്കിലും കഴിഞ്ഞ തവണത്തെ പ്രകടനം ആവർത്തിക്കാൻ ബിജെപിക്കായി. മഞ്ചേരി നഗരസഭയിൽ ചെറിയ ഇടവേളയ്ക്കു ശേഷം ബിജെപി സീറ്റ് പിടിച്ചു.
താനൂരിൽ 8 സീറ്റ് നേടിയ വീണ്ടും മുഖ്യ പ്രതിപക്ഷമായി. ആകെ 33 സീറ്റുകളാണ് ബിജെപി നേടിയത്. മലപ്പുറം വെസ്റ്റ് ജില്ലയിൽ 25, സെൻട്രൽ ജില്ലയിൽ 5. ഈസ്റ്റ് ജില്ലയിൽ 3 വീതം സീറ്റ് നേടിയത്. വട്ടംകുളത്ത് സീറ്റ് നഷ്ടമായെങ്കിലും എടപ്പാളിൽ 5 സീറ്റ് പിടിച്ചു. വള്ളിക്കുന്ന്, ചുങ്കത്തറ പഞ്ചായത്തുകളിലും പാർട്ടി സീറ്റ് പിടിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.