ബ്രിട്ടൻ:ലണ്ടൻ:- വിസ കാലാവധി കഴിഞ്ഞിട്ടും യുകെയിൽ അനധികൃതമായി താമസിക്കുന്നവരുടെ എണ്ണം സംബന്ധിച്ച് കഴിഞ്ഞ അഞ്ചര വർഷമായി സർക്കാരിന് ഒരു വിവരവുമില്ലെന്ന് റിപ്പോർട്ട്.
ബ്രിട്ടൻ 'മൃദലമായ രാജ്യം' ആണെന്ന് അറിയാവുന്നത് കൊണ്ട് വിസയുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാതെ ഇവിടെത്തന്നെ ഒളിവിൽ കഴിയുന്ന ലക്ഷക്കണക്കിന് ആളുകൾ ഉണ്ടെന്നാണ് ഈ രംഗത്തെ പ്രമുഖരായ അഭിഭാഷകരും സാമൂഹിക പ്രവർത്തകരും ചൂണ്ടിക്കാണിക്കുന്നത്.പോലീസ് സൈറൺ കേൾക്കുമ്പോൾ പോലും ഭയത്തോടെ കഴിയുന്ന രമേഷ് (യഥാർത്ഥ പേരല്ല) എന്ന വിസ ഓവർസ്റ്റെയറെ സ്കൈ ന്യൂസ് ഈ റിപ്പോർട്ടിൽ പരിചയപ്പെടുത്തുന്നു. 2023-ൽ സ്റ്റുഡന്റ് വിസയിൽ യുകെയിൽ എത്തിയ രമേഷിന് ഒരു അപകടത്തെ തുടർന്ന് പഠനം തുടരാനാവാതെ വന്നതോടെയാണ് വിസ റദ്ദാക്കപ്പെട്ടത്. നിലവിൽ സമൂഹത്തിലെ ആളുകളുടെ സഹായത്തോടെ 'കൈപ്പറ്റി' ജോലികൾ ചെയ്താണ് ഇദ്ദേഹം ജീവിക്കുന്നത്. ഒൻപത് മണിക്കൂർ ജോലിയ്ക്ക് 50 പൗണ്ട് മാത്രമാണ് രമേഷിന് ലഭിക്കുന്നത്.
നിലവിൽ യുകെയിൽ അനധികൃതമായി താമസിക്കുന്നവരുടെ എണ്ണം 2 ലക്ഷത്തിനും 4 ലക്ഷത്തിനും ഇടയിലായിരിക്കാമെന്ന് ഇമിഗ്രേഷൻ അഭിഭാഷകനായ ഹർജപ് സിംഗ് ഭംഗൽ അഭിപ്രായപ്പെട്ടു. താൻ എല്ലാ ദിവസവും കുറഞ്ഞത് ഒരു വിസ ഓവർസ്റ്റെയറെങ്കിലും കാണുന്നുണ്ടെന്നും, ഇമിഗ്രേഷൻ അഭിഭാഷകരുടെ ജോലിയുടെ പ്രധാനഭാഗം ഇത്തരം കേസുകളാണെന്നും അദ്ദേഹം പറയുന്നു. യുകെയിൽ പുറത്തേക്കുള്ള നിയന്ത്രണങ്ങൾ (exit controls) ഇല്ലാത്തതിനാൽ ഹോം ഓഫീസിന് കൃത്യമായ കണക്കുകൾ ലഭ്യമല്ല. ഇത് ഒരു തകർന്ന സംവിധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗത്ത് ഏഷ്യയിൽ നിന്നുള്ളവർ കൂടുതലായി എത്തുന്ന വടക്ക് പടിഞ്ഞാറൻ ലണ്ടനിലെ കിംഗ്‌സ്ബറി മേഖലയിലെ ഒരു സാമൂഹിക പ്രവർത്തകൻ ഈ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചു. 'അഞ്ചുവർഷമായി ധാരാളം ആളുകൾ വിസിറ്റിംഗ് വിസയിൽ എത്തുന്നു. ഇവിടെ തങ്ങാനും പണത്തിനായി ജോലി ചെയ്യാനുമാണ് അവർ എത്തുന്നത്. ബ്രിട്ടൻ മൃദലമായ രാജ്യമാണെന്ന് അവർക്കറിയാം, എളുപ്പത്തിൽ പിടിക്കപ്പെടില്ല.' – അദ്ദേഹം പറഞ്ഞു. കിംഗ്‌സ്ബറി ഇന്ന് 'മിനി-മുംബൈ' പോലെ ആയി മാറിയെന്നും അദ്ദേഹം പറയുന്നു.
വിസ ദുരുപയോഗം വ്യാപകമാണ്. സന്ദർശക വിസ ലഭിക്കാൻ അപരിചിതർക്ക് പണം നൽകി ബന്ധുക്കളോ സുഹൃത്തുക്കളോ ആയി ചമഞ്ഞ് യുകെയിലേക്ക് വരുന്ന സാമ്പത്തിക കുടിയേറ്റക്കാരുണ്ട്. ഇവർ ഒളിച്ചു താമസിക്കുന്നതിനാൽ ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യുന്നില്ലെങ്കിലും അടിയന്തര ആരോഗ്യ സംരക്ഷണം നേടാനും കുട്ടികൾക്ക് സ്കൂളിൽ പോകാനും സാധിക്കുന്നു. ഇതിൻ്റെയെല്ലാം ചിലവ് വഹിക്കുന്നത് നികുതിദായകരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.