കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്‌റ്റിസ്...!

ന്യൂഡൽഹി: മേഘാലയ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസാകും.

സുപ്രീംകോടതി കൊളീജിയമാണ്‌ ഇതുസംബന്ധിച്ച് കേന്ദ്രസർക്കാരിന്‌ ശിപാർശ നൽകിയത്‌. നിലവിലെ കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ നിതിൻ ജാംദാർ ജനുവരി ഒമ്പതിന്‌ വിരമിക്കുന്ന ഒഴിവിലാണ്‌ നിയമനം നടക്കുന്നത്.

കൊൽക്കത്ത സ്വദേശിയായ ജസ്റ്റിസ് സൗമെൻ സെൻ 1991ലാണ്‌ അഭിഭാഷകവൃത്തി ആരംഭിച്ചത്‌. 2011 ഏപ്രിൽ 13ന് കൊൽക്കത്ത ഹൈക്കോടതി ജഡ്ജിയായി. 

ഈ വർഷം ഓഗസ്റ്റിലാണ്‌ മേഘാലയ ചീഫ്‌ ജസ്‌റ്റിസ്‌ ആയി നിയമിക്കപ്പെട്ടത്‌. 2027 ജൂലൈ 27 വരെ കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസായി അദ്ദേഹത്തിന്‌ കാലാവധിയുണ്ട്‌. മഹാരാഷ്‌ട്ര സ്വദേശിയായ ജസ്റ്റിസ് നിതിൻ ജാംദാർ കഴിഞ്ഞ വർഷം സെപ്‌റ്റംബറിലാണ്‌ ചീഫ്‌ ജസ്‌റ്റിസായി കേരളത്തിൽ ചുമതലയേറ്റത്‌.

1965 ജൂലൈ 27ന് കൊല്‍ക്കത്തയില്‍ ജനിച്ച സൗമെന്‍ സെൻ്റെ സ്‌കൂള്‍ വിദ്യാഭ്യാസം സെൻ്റ് ലോറന്‍സ് ഹൈസ്‌കൂളിലായിരുന്നു. 1990ല്‍ കൊല്‍ക്കത്ത സര്‍വകലാശാലയില്‍ എല്‍എല്‍ബി പരീക്ഷ ഒന്നാം റാങ്കോടെ വിജയിച്ചു. 

സീനിയര്‍ സെന്‍ട്രല്‍ ഗവണ്‍മെന്റ് അഡ്വക്കേറ്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സിവില്‍, ഭരണഘടന, ബാങ്കിങ്, ആര്‍ബിട്രേഷന്‍ കേസുകളിലും ആര്‍ബിഐ, സെബി, സിഡ്ബി തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയും കോടതികളില്‍ ഹാജരായിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !