കവന്‍ട്രി: മാഞ്ചസ്റ്ററിനു സമീപം സ്റ്റോക്പോര്‍ട്ടില്‍ ദേവാലയ ശുശ്രൂഷകന് കൂടിയായ മലയാളി കൗമാരക്കാരിയായ പെണ്‍കുട്ടിയില്‍ ലൈംഗിക താല്പര്യത്തിനു നടത്തിയ ശ്രമം ഒളിക്യാമറ സംഘം പൊക്കിയത് ലോകമെങ്ങും വലിയ ശ്രദ്ധ നേടിയ സംഭവമായിരുന്നു.
അടുത്തകാലത്തു യുകെയില്‍ എത്തിയ ഒട്ടേറെ മലയാളികള്‍ നിരന്തരമായി ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരം വാര്‍ത്തകള്‍ മൂടി വയ്ക്കേണ്ടതല്ല, തുറന്നു കാട്ടേണ്ടത് തന്നെയാണ് എന്ന നിലപാടിലേക്ക് മലയാളികൾ അടക്കമുള്ളവർ എത്തിയത് സ്റ്റോക്ക്പോര്‍ട്ടിലെ ജിതിന് ജോസെന്ന യുവാവിനെ കുട്ടികളെ സംരക്ഷിക്കാനുള്ള സംഘം പിടികൂടിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ 70 മില്യണ്‍ ആളുകളിലേക്ക് എത്തി എന്നറിയുമ്പോള്‍ ഇത്തരക്കാര്‍ക്ക് എതിരെയുള്ള പൊതുജന വികാരവും വ്യക്തമാണ്. ഇപ്പോള്‍ യുകെ മലയാളികള്‍ക്ക് നാണക്കേടിന്റെ മറ്റൊരു അധ്യായം നല്കി മലയാളി യുവാവ് ലൈംഗിക കുറ്റകൃത്യത്തിന് കോടതി നടപടികള്‍ നേരിടുന്ന വാര്‍ത്ത എത്തുന്നത് ലങ്കാസ്റ്ററില്‍ നിന്നുമാണ്.ലങ്കാസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ എത്തിയ കേസിനെ കുറിച്ച് പ്രാദേശിക മലയാളികള്‍ക്ക് പോലും വലിയ ധാരണ ഇല്ലെന്നാണ് ഇതേക്കുറിച്ചു ബ്രിട്ടീഷ് മലയാളികള്‍ വ്യക്തമായത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ആരംഭിച്ച കേസില്‍ കോടതി ആദ്യ ഹിയറിംഗാണ് ഇക്കഴിഞ്ഞ ശനിയാഴ്ച നടത്തിയത്.
ലൈംഗിക കുറ്റകൃത്യം എന്ന രീതിയിലാണ് കോടതിയില്‍ കേസ് എത്തിയിരിക്കുന്നത്. എന്നാല്‍ കോടതി വിചാരണ അവസാനിക്കും വരെ ഇയാളെ നിരപരാധിയായി കണക്കാക്കണം എന്നതിനാല്‍ ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുകയാണ്. ഇത്തരം കേസുകളില്‍ ഗുരുതരമായ കുറ്റമാണ് ചെയ്തതെങ്കില്‍ സാധാരണ റിമാന്‍ഡില്‍ കഴിഞ്ഞാണ് വിചാരണ നടപടികള്‍ നേരിടേണ്ടത്. ഇക്കാരണത്താല്‍ താരതമ്യേനേ ദുര്‍ബല വകുപ്പുകളാണ് ഈ മലയാളി നേരിടുന്ന കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നു വ്യക്തം.
ഈ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിച്ചാകും വിചാരണ തിയതി നിശ്ചയിക്കുക. അടുത്ത ഹിയറിംഗ് വരെ ഇയാള്‍ക്ക് ഉപാധികളോടെയുള്ള ജാമ്യമാണ് നല്‍കിയിരിക്കുന്നത്. ഇതിനര്‍ത്ഥം സാധാരണ അടുത്ത കോടതി നടപടികള്‍ വരെ നാട് വിടുന്നത് തടയുന്നത് അടക്കമുള്ള വിലക്കാണ്. ആരോപണം വലിയ ഗൗരവം ഉള്ളത് ആയതിനാല്‍ വിശദമായ അന്വേഷണവും തെളിവുകളും ശേഖരിക്കേണ്ടത് ആവശ്യമായി വന്നിരിക്കുകയാണ് എന്നാണ് കേസിന്റെ വിവരങ്ങള്‍ ലഭ്യമായ വെബ്സൈറ്റുകളില്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെങ്കില്‍ കേസ് ഉപേക്ഷിക്കാനും കോടതി തയ്യാറായേക്കും. വിചാരണ ആവശ്യമായാല്‍ ലങ്കാസ്റ്റര്‍ മജിസ്ട്രേറ്റ് കോടതി തന്നെ മതിയാകുമോ അതോ ഉയര്‍ന്ന കോടതിയിലേക്ക് കേസ് മാറ്റണമോ എന്ന കാര്യത്തിലും അടുത്ത ഹിയറിംഗില്‍ തീരുമാനമാകും.
സമാനതരത്തില്‍ നിയമ നടപടി നേരിടുന്ന 104 പേരുടെ വിവരങ്ങള്‍ക്കൊപ്പമാണ് ഇത്തരം കാര്യങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന ഒരു വെബ്സൈറ്റില്‍ മലയാളി ഉള്‍പ്പെട്ട കേസിന്റെ വിവരങ്ങളും ചേര്‍ത്തിരിക്കുന്നത്.മാധ്യമങ്ങള്‍ ഈ കേസിനെ കുറിച്ച് വാര്‍ത്തകള്‍ എത്താതിരിക്കാനുള്ള മുന്‍കരുതല്‍ ലങ്കാസ്റ്റര്‍ മലയാളി നടത്തിയതോടെ ഈ കേസിനെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും മാധ്യമങ്ങളില്‍ ഇതുവരെ എത്തിയിട്ടില്ല. എന്നാല്‍ ഇന്റര്‍നെറ്റില്‍ വിവിധ വെബ്സൈറ്റുകളില്‍ ഇയാളുടെ പേരടക്കം വിശദംശങ്ങള്‍ ചേര്‍ത്തിട്ടുമുണ്ട്.
കോടതി നടപടികള്‍ തിരയാന്‍ അവസരമുള്ള കോടതി ആര്‍കൈവ് രേഖകളിലും ഈ മലയാളി ഉള്‍പ്പെട്ട കേസിന്റെ നാള്‍വഴികള്‍ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. അതിനിടെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്ന നവ മലയാളികള്‍ തങ്ങളുടെ കുറ്റകൃത്യം സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളില്‍ എത്തുന്നത് തടയാന്‍ കോടതിയില്‍ നിന്നും നിയമ സംരക്ഷണം നേടുന്നത് പതിവായിരിക്കുകയാണ്. യുകെയില്‍ നടക്കുന്ന കാര്യങ്ങള്‍ നാട്ടില്‍ കൂടി അറിയുന്നതില്‍ ഉള്ള നാണക്കേടാണ് ഇതിനുള്ള മുഖ്യ പ്രചോദനം








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.