ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ജവഹർലാൽ നെഹ്‌റുവിനെ അധിക്ഷേപിച്ചുള്ള പ്രസംഗത്തിന് മറുപടി നൽകി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്.
എക്‌സ് പോസ്റ്റിലൂടെയാണ് ജയറാം രമേശ് ചരിത്രം പറഞ്ഞ് മറുപടി നൽകിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയിൽ കള്ളം പറഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു.നേരത്തെ, ലോക്‌സഭയിൽ തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ, വോട്ട് ചോരി ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ അമിത് ഷാ തിരിച്ചടിച്ചിരുന്നു. "വോട്ട് ചോരിക്ക് മൂന്ന് മാനദണ്ഡങ്ങളുണ്ട്. ആദ്യം, അസാധുവായ വോട്ടർ ഉണ്ടാകുമ്പോൾ, രണ്ടാമത്തേത്, തെറ്റായ നടപടികളിലൂടെ നിങ്ങൾ ഒരു തെരഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ, മൂന്നാമത്തേത്, നിങ്ങൾ ജനവിധിയെ ധിക്കരിക്കുമ്പോൾ.
വോട്ട് ചോരിയുടെ മൂന്ന് സംഭവങ്ങളെക്കുറിച്ച് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. ആദ്യം, സ്വാതന്ത്ര്യാനന്തരം, രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായി സർദാർ വല്ലഭായ് പട്ടേല്‍ തെരഞ്ഞെടുക്കപ്പെടേണ്ടതായിരുന്നു.
അന്ന് സർദാർ പട്ടേലിന് 28 വോട്ടുകൾ ലഭിച്ചു. ജവഹർലാൽ നെഹ്‌റുവിന് രണ്ട് വോട്ടുകൾ ലഭിച്ചു. എന്നാൽ ജവഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയായി"- അമിത് ഷാ ആരോപിച്ചു.എന്നാൽ ലോക്‌സഭയിലെ ഈ ആരോപണങ്ങള്‍ക്ക് കോണ്‍ഗ്രസ് നേരിട്ട് മറുപടി നൽകിയിരുന്നില്ല. ചർച്ചയിൽ നിന്ന് വ്യതിചലിച്ചുവെന്ന് പറഞ്ഞാണ് കോൺഗ്രസ് ഇതിനെതിരെ പ്രതിഷേധിച്ചത്. അമിത് ഷായുടെ ഈ പരാമർശങ്ങളിലാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ശക്തമായി തിരിച്ചടിച്ചത്.
രാജ്മോഹൻ ഗാന്ധിയുടെ വീഡിയോ പോസ്റ്റ് ചെയ്‌താണ് മറുപടി നൽകിയത്. വീഡിയോയിൽ പരാമർശിക്കുന്നത് ഇങ്ങനെയാണ്. '1946ൽ കോൺഗ്രസ് പ്രസിഡൻ്റിനെക്കുറിച്ചുള്ള ചോദ്യം ഉയർന്നപ്പോൾ സർദാർ വല്ലഭായ് പട്ടേലിൻ്റെ പേരും ഉയർന്നു. അന്ന് നിങ്ങൾ നിങ്ങളുടെ പേര് പിൻവലിക്കുക എന്ന് ഗാന്ധിജി സർദാർ പട്ടേലിനോട് പറഞ്ഞു.
അദ്ദേഹം കൃപലാനിയോടും പറഞ്ഞു, നിങ്ങൾ നിങ്ങളുടെ പേര് പിൻവലിക്കുക എന്ന്. അവർ രണ്ടുപേരും ഉടൻ തന്നെ പേരുകൾ പിൻവലിച്ചു. അവിടെയുണ്ടായിരുന്ന കോൺഗ്രസ് നേതാക്കൾ, വർക്കിങ് കമ്മിറ്റിയിലെ ആളുകൾ, ജവഹർലാൽ നെഹ്‌റുവിനെ നിയമിക്കണമെന്ന് നിർദേശിച്ചു. അങ്ങനെ, ജവഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയായി'' - രാജ്മോഹൻ ഗാന്ധി വിവരിക്കുന്നു.പ്രശസ്‌ത ചരിത്രകാരനും എഴുത്തുകാരനുമായ മുൻ എംപി രാജ്മോഹൻ ഗാന്ധി മഹാത്മാവിൻ്റെ ചെറുമകനാണ്. അദ്ദേഹത്തിൻ്റെ മാതൃപിതാവ് സി രാജഗോപാലാചാരിയായിരുന്നു. അദ്ദേഹത്തിൻ്റെ വാക്കുകള്‍ കേള്‍ക്കുക. ഇന്നലെ ലോക്‌സഭയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞ ഒരു നഗ്നമായ നുണ പറഞ്ഞു.
ജവഹർലാൽ നെഹ്‌റു കോൺഗ്രസ് പ്രസിഡൻ്റായിരുന്നതിനാൽ പ്രധാനമന്ത്രിയാകാൻ നിങ്ങൾ ഇപ്പോൾ സർക്കാർ രൂപീകരിക്കുക എന്ന നിർദേശമാണ് ഉണ്ടായത്. എന്നാൽ ആ സമയത്ത് നടന്ന ചർച്ചകൾ സർദാർ പട്ടേലിനെ രാഷ്ട്രപതിയാക്കാനുള്ള നിർദേശങ്ങളും ഉണ്ടായിരുന്നു. അതിനാൽ അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കാനുള്ള നിർദേശങ്ങളാണ് ഉണ്ടായതെന്ന് കരുതുന്നത് തെറ്റാണെന്നും എക്‌സിലൂടെ ജയറാം രമേശ് മറുപടി നൽകി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.