കാസർകോട്; പോളിങ് ബൂത്തിലെത്താൻ ഒരു ദിവസം മാത്രം അവശേഷിക്കെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ മാറിമറിയും എന്ന പ്രതീക്ഷയിലും ആശങ്കയിലുമാണ് 3 മുന്നണികളും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 17 ഡിവിഷനുകളാണ് ജില്ലാ പഞ്ചായത്തിൽ ഉണ്ടായിരുന്നത്.
അതിർത്തി പുനർനിർണയത്തിൽ പുതിയ ഒരു ഡിവിഷൻ കൂടി രൂപം കൊണ്ടപ്പോൾ ഇക്കുറി അത് പതിനെട്ടായി. ഡിവിഷനുകളിൽ വിവിധ പഞ്ചായത്തുകളിലെ വാർഡുകൾ ചേർക്കുകയും ഒഴിവാക്കുകയും ചെയ്തതുൾപ്പെടെയുള്ള കാരണങ്ങളാൽ വിജയം ആർക്കൊപ്പമാവും എന്നു പറയാൻ കഴിയാത്ത സാഹചര്യം ചില ഡിവിഷനുകളിലുണ്ട്. ബേഡകം, കള്ളാർ, കരിന്തളം,പിലിക്കോട്, ചെറുവത്തൂർ, മടിക്കൈ, പെരിയ, ചെങ്കള ഡിവിഷനുകൾ എൽഡിഎഫും വോർക്കാടി, ദേലംപാടി, ചിറ്റാരിക്കാൽ, ഉദുമ, സിവിൽസ്റ്റേഷൻ, കുമ്പള, മഞ്ചേശ്വരം ഡിവിഷനുകൾ യുഡിഎഫും പുത്തിഗെ, എടനീർ ഡിവിഷനുകൾ എൻഡിഎയും ആയിരുന്നു 2020ലെ തിരഞ്ഞെടുപ്പിൽ നേടിയത്.എൽഡിഎഫ് 8, യുഡിഎഫ് 7, എൻഡിഎ 2 എന്നിങ്ങനെയായിരുന്നു കക്ഷി നില. പുതുക്കിയ ഡിവിഷൻ നിർണയത്തിൽ 18 ഡിവിഷനുകളിൽ 7 വീതം ഡിവിഷനുകളിൽ യുഡിഎഫും എൽഡിഎഫും സീറ്റ് ഉറപ്പിക്കുമ്പോൾ 3 ഡിവിഷനുകളിൽ ബലാബലം എന്ന സ്ഥിതിയുണ്ട്.കയ്യൂർ, മടിക്കൈ, പെരിയ, കുറ്റിക്കോൽ, ചെറുവത്തൂർ, കള്ളാർ, പുതിയ ഡിവിഷൻ ബേക്കൽ ഡിവിഷനുകൾ എൽഡിഎഫും മഞ്ചേശ്വരം, വോർക്കാടി, കുമ്പള, ചെങ്കള, സിവിൽസ്റ്റേഷൻ, ചിറ്റാരിക്കാൽ, ഉദുമ ഡിവിഷനുകൾ യുഡിഎഫും സീറ്റ് ഉറപ്പിച്ച നിലയിലാണുള്ളത്. ദേലംപാടി, പിലിക്കോട് ഡിവിഷനുകളിൽ ഇരു മുന്നണികളും ബലാബലം എന്നതാണ് സ്ഥിതി. പുത്തിഗെ, ബദിയടുക്ക ഡിവിഷനുകൾ നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയിൽ തന്നെയാണ് എൻഡിഎ.
എന്നാൽ സാമുദായിക ചേരിതിരിവിൽ പുത്തിഗെ ഡിവിഷൻ നേടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. സ്ഥാനാർഥി മികവിൽ യുഡിഎഫ് ഏറെ വിജയം പ്രതീക്ഷിക്കുന്ന ഡിവിഷൻ കൂടിയാണ് പുത്തിഗെ. സ്വതന്ത്ര സ്ഥാനാർഥി വഴി അട്ടിമറി ജയത്തിൽ കഴിഞ്ഞ തവണ എൽഡിഎഫിന് ജില്ലാ പഞ്ചായത്ത് ഭരണം നേടാൻ വഴിയൊരുക്കിയ ചെങ്കള ഡിവിഷൻ ഇക്കുറി യുഡിഎഫിനൊപ്പം നിൽക്കും എന്നാണ് എൽഡിഎഫ് കേന്ദ്രങ്ങൾ പോലും കരുതുന്നത്. മുസ്‌ലിംലീഗിന്റെ ഭൂരിപക്ഷം വർധിപ്പിക്കാൻ ഉതകും വിധമായിരുന്നു ചെങ്കള ഡിവിഷൻ പുനർനിർണയം. യുഡിഎഫ് ജയിച്ച ദേലംപാടി ഡിവിഷൻ എൽഡിഎഫ് നേടാനുള്ള സാധ്യതയാണ് തെളിയുന്നത്.പിലിക്കോട് ഡിവിഷനിൽ സാമുദായിക വോട്ടുകളും ക്ഷേത്ര ഭരണസമിതികളും ഉൾപ്പെടെ പിന്തുണ ഉറപ്പിക്കാൻ കഴിഞ്ഞാൽ എൽഡിഎഫിനു മേൽ വിജയം നേടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. സിവിൽസ്റ്റേഷൻ ഡിവിഷൻ യുഡിഎഫ് വിജയം ഉറപ്പിക്കുന്നുണ്ടെങ്കിലും ഡിവിഷനിലെ മാറ്റം എൻഡിഎയ്ക്ക് അനുകൂലമാകുന്ന സ്ഥിതിയുണ്ട്. എന്നാൽ എൽഡിഎഫിലെ ചില കേന്ദ്രങ്ങളിലെ വോട്ടു കൂടി യുഡിഎഫിനു വീഴുമെന്നും പ്രചാരമുണ്ട്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.