ന്യൂഡൽഹി ;ഇൻഡിഗോ സിഇഒയെ ആവശ്യമെങ്കിൽ പുറത്താക്കാൻ നിർദ്ദേശിക്കുമെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു.
കൃത്യമായ കൂടിയാലോചനകളോടെയാണ് ജോലിസമയ ചട്ടം നടപ്പിലാക്കിയത്. പ്രതിസന്ധി മന:പൂർവ്വം സൃഷ്ടിച്ചതാണോ എന്ന് സംശയിക്കുന്നുണ്ട്. ഡിജിസിഎയുടെ വീഴ്ചയും പരിശോധിക്കുമെന്നും രാം മനോഹർ നായിഡു പറഞ്ഞു.താൻ നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്നും രാം മനോഹർ നായിഡു പറഞ്ഞു. ‘‘കഴിഞ്ഞ ഏഴ് ദിവസമായി എനിക്ക് ഉറക്കമില്ല.ഓഫിസിൽ തുടർച്ചയായ അവലോകന യോഗങ്ങൾ നടത്തുകയായിരുന്നു. എന്റെ ശ്രദ്ധ യാത്രക്കാരിലായിരുന്നു’’ – രാം മനോഹർ നായിഡു പറഞ്ഞു. ഇന്‍ഡിഗോ പത്തുശതമാനം സര്‍വീസുകള്‍ വെട്ടിക്കുറച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ഇൻഡിഗോ പൈലറ്റുമാരുടെ എണ്ണം മാർച്ചിനു ശേഷം മുന്ന് ശതമാനം കുറഞ്ഞെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.എയർ ഇന്ത്യയുടേത് ഈ സമയം ഇരട്ടിയായിട്ടുണ്ട്. പുതുക്കിയ ഷെഡ്യൂള്‍ ഇന്‍ഡിഗോ ഇന്ന് സമര്‍പ്പിക്കും. എയര്‍ലൈന്‍ പൈലറ്റ്സ് അസോസിയേഷന്‍ പ്രതിനിധികള്‍ പാര്‍ലമെന്‍ററി കമ്മിറ്റിക്ക് മുന്‍പാകെ ഹാജരാകും. ഡ്യൂട്ടി സയമ ലംഘനങ്ങള്‍, ജോലി സമ്മര്‍ദം തുടങ്ങിയ ആശങ്കകള്‍ പാര്‍ലമെന്ററി കമ്മിറ്റിയെ അറിയിക്കും.ഇൻഡിഗോ സിഇഒയെ ആവശ്യമെങ്കിൽ പുറത്താക്കാൻ നിർദ്ദേശിക്കുമെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു
0
ബുധനാഴ്ച, ഡിസംബർ 10, 2025








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.