ഇൻഡിഗോ സിഇഒയെ ആവശ്യമെങ്കിൽ പുറത്താക്കാൻ നിർദ്ദേശിക്കുമെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു

ന്യൂഡൽഹി ;ഇൻഡിഗോ സിഇഒയെ ആവശ്യമെങ്കിൽ പുറത്താക്കാൻ നിർദ്ദേശിക്കുമെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു.

കൃത്യമായ കൂടിയാലോചനകളോടെയാണ് ജോലിസമയ ചട്ടം നടപ്പിലാക്കിയത്. പ്രതിസന്ധി മന:പൂർവ്വം സൃഷ്ടിച്ചതാണോ എന്ന് സംശയിക്കുന്നുണ്ട്. ഡിജിസിഎയുടെ വീഴ്ചയും പരിശോധിക്കുമെന്നും രാം മനോഹർ നായിഡു പറഞ്ഞു.താൻ നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്നും രാം മനോഹർ നായിഡു പറഞ്ഞു. ‘‘കഴിഞ്ഞ ഏഴ് ദിവസമായി എനിക്ക് ഉറക്കമില്ല.
ഓഫിസിൽ തുടർച്ചയായ അവലോകന യോഗങ്ങൾ നടത്തുകയായിരുന്നു. എന്റെ ശ്രദ്ധ യാത്രക്കാരിലായിരുന്നു’’ – രാം മനോഹർ നായിഡു പറഞ്ഞു. ഇന്‍ഡിഗോ പത്തുശതമാനം സര്‍വീസുകള്‍ വെട്ടിക്കുറച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ഇൻഡിഗോ പൈലറ്റുമാരുടെ എണ്ണം മാർച്ചിനു ശേഷം മുന്ന് ശതമാനം കുറഞ്ഞെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
എയർ ഇന്ത്യയുടേത് ഈ സമയം ഇരട്ടിയായിട്ടുണ്ട്. പുതുക്കിയ ഷെഡ്യൂള്‍ ഇന്‍ഡിഗോ ഇന്ന് സമര്‍പ്പിക്കും. എയര്‍ലൈന്‍ പൈലറ്റ്സ് അസോസിയേഷന്‍ പ്രതിനിധികള്‍ പാര്‍ലമെന്‍ററി കമ്മിറ്റിക്ക് മുന്‍പാകെ ഹാജരാകും. ഡ്യൂട്ടി സയമ ലംഘനങ്ങള്‍, ജോലി സമ്മര്‍ദം തുടങ്ങിയ ആശങ്കകള്‍ പാര്‍ലമെന്ററി കമ്മിറ്റിയെ അറിയിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !