അമേരിക്ക;ഭാരതീയ പൈതൃകത്തെയും തനത് സംസ്കാരത്തെയും എന്നും നെഞ്ചിലേറ്റുന്ന കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA), പുതുവർഷമായ 2026-നെ വരവേൽക്കുന്നതിനുള്ള വാർഷിക കലണ്ടർ പ്രസിദ്ധീകരിക്കാൻ ഒരുങ്ങുന്നു.
നമ്മുടെ മഹത്തായ കലാപാരമ്പര്യത്തെയും ആത്മീയ ചിന്തകളെയും പ്രതിഫലിപ്പിക്കുന്ന ആകർഷകമായ രൂപകൽപ്പനയോടെയാണ് ഈ കലണ്ടർ പുറത്തിറങ്ങുന്നത്. വടക്കേ അമേരിക്കയിലെ ആയിരക്കണക്കിന് മലയാളി ഹിന്ദു കുടുംബങ്ങളിലേക്ക് ഈ സാംസ്കാരിക പ്രസിദ്ധീകരണം എത്തിച്ചേരും.
ഇന്ത്യൻ, അമേരിക്കൻ വിശേഷ ദിവസങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന ഈ കലണ്ടർ, വരും തലമുറയ്ക്ക് നമ്മുടെ സംസ്കാരത്തെ അടുത്തറിയാൻ സഹായിക്കുന്ന ഒരു സാംസ്കാരിക കൈപ്പുസ്തകം കൂടിയായിരിക്കും..
വർഷം മുഴുവൻ ഓരോ വീട്ടിലും ശ്രദ്ധിക്കപ്പെടുന്ന ഈ കലണ്ടറിൽ, ഓരോ മാസത്തിന്റെയും താഴെയുള്ള ഇടം കോംപ്ലിമെന്റ്സുകൾ നൽകുവാനായി ഉപയോഗിച്ചിട്ടുണ്ട്.
ബിസിനസ്സുകൾക്കും, സംഘടനകൾക്കും, വ്യക്തികൾക്കും, കുടുംബങ്ങൾക്കും ചെറിയ ആശംസാ പരസ്യങ്ങൾ നൽകാൻ ഇതൊരു മികച്ച അവസരമാണ്.
കെ.എച്ച്.എൻ.എ-യുടെ പരിപാടികളിൽ സഹകരിക്കുന്ന എല്ലാവര്ക്കും പ്രസിഡന്റ് ടി ഉണ്ണികൃഷ്ണൻ , ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ട്രസ്റ്റീ ബോർഡ് എന്നിവർ നന്ദി അറിയിച്ചു.
അനഘ വാരിയർ – കെ.എച്ച്.എൻ.എ ന്യൂസ് ഡെസ്ക്
പരസ്യത്തിനും കൂടുതൽ വിവരങ്ങൾക്കും, ഭാരവാഹികളെയോ താഴെ പറയുന്നവരെയോ വിളിക്കുക
സിനു നായർ - 215 668 2367
സഞ്ജീവ് കുമാർ - 732 306 7406
അനഘ വാരിയർ - 727 871 3918
അരവിന്ദ് പിള്ള - 847 769 0519








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.