ന്യൂഡൽഹി: 2026 അവസാനത്തോടെ രാജ്യത്തുടനീളം മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ (എംഎൽഎഫ്എഫ്) ടോൾ സംവിധാനവും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അധിഷ്‌ഠിത ഹൈവേ മാനേജ്‌മെൻ്റും പൂർത്തിയാകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി.
ഈ സാങ്കേതികവിദ്യകൾ നടപ്പിലാക്കിയ ശേഷം ടോൾ പ്ലാസകളിലെ യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയുമെന്നും മന്ത്രി രാജ്യസഭയിൽ അറിയിച്ചു.രാജ്യസഭയിൽ ചോദ്യോത്തര വേളയിൽ മറുപടി നൽകവേയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. "യാത്രക്കാർക്ക് ഇനി ടോൾ പ്ലാസകളിൽ കാത്തിരിക്കേണ്ടി വരില്ല, 1,500 കോടി രൂപയുടെ ഇന്ധനം ലാഭിക്കാൻ ഇതു സഹായിക്കുകയും സർക്കാർ വരുമാനത്തിൽ 6,000 കോടി രൂപയുടെ വർധനവ് ഉണ്ടാവുകയും ചെയ്യും" അദ്ദേഹം പറഞ്ഞു.
"മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ ടോൾ (MLFF) വളരെ നല്ല സൗകര്യമാണ്. മുമ്പ്, ടോളിൽ പണമടയ്‌ക്കേണ്ടി വന്നിരുന്നു. ഇതിന് 3 മുതൽ 10 മിനിറ്റ് വരെ സമയം എടുക്കും. പിന്നീട്, ഫാസ്റ്റ് ടാഗ് വന്നു, അപ്പോൾ സമയം 60 സെക്കൻഡോ അതിൽ കുറവോ ആയി കുറഞ്ഞു. വരുമാനം കുറഞ്ഞത് 5,000 കോടി രൂപയായി വർധിച്ചു. ഫാസ്റ്റ് ടാഗിന് പകരം മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ ടോൾ വന്നതിനുശേഷം, കാറുകൾക്ക് ഇപ്പോൾ മണിക്കൂറിൽ പരമാവധി 80 കിലോമീറ്റർ വേഗതയിൽ ടോൾ കടക്കാൻ സാധിക്കും, ടോളിൽ ആരെയും തടയില്ല," അദ്ദേഹം പറഞ്ഞു.
"2026 ആകുമ്പോഴേക്കും ഞങ്ങൾ ഈ ജോലി 100 ശതമാനം പൂർത്തിയാക്കും, ഈ ജോലി പൂർത്തിയാകുമ്പോൾ, 1,500 കോടി രൂപ ലാഭിക്കാൻ പറ്റും, ഞങ്ങളുടെ വരുമാനം 6,000 കോടി രൂപ കൂടി വർധിക്കും, ടോൾ മോഷണം അവസാനിക്കും. ഒരു പ്രശ്‌നവും ഉണ്ടാകില്ല, ആളുകൾ ടോൾ പ്ലാസയിൽ നിർത്തേണ്ടിവരില്ല," ഗഡ്‌കരി പറഞ്ഞു. പുതിയ സാങ്കേതികവിദ്യ തീർച്ചയായും ആളുകളെ സഹായിക്കുമെന്നും യാത്രാ സമയം തീർച്ചയായും കുറയ്ക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ദേശീയ പാതകളുടേയും, സംസ്ഥാന പാതകളുടേയും ഒപ്പം നഗര റോഡുകളുടേയും ഉത്തരവാദിത്തം സർക്കാരിനാണെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ പലപ്പോഴും സംസ്ഥാന, നഗര റോഡുകളക്കുറിച്ചുള്ള പ്രശ്‌നങ്ങൾ കാണാറുണ്ട്, ദേശീയ പാതകളിൽ സംഭവിച്ചവയാണ് അവയെന്നാണ് ആരോപിക്കപ്പെടുന്നത്, അദ്ദേഹം പറഞ്ഞു. "സുതാര്യവും അഴിമതിരഹിതവുമായ റോഡ് ഗതാഗതം സൃഷ്‌ടിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്," മന്ത്രി പറഞ്ഞു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.