പ്രാണൻ പോകുന്നതിന് മുൻപ് തിരികെ പിടിക്കാൻ എല്ലാശ്രമവും നടത്തി പാലാ ജനറൽ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറും സംഘവും,ഒറ്റയ്ക്കാക്കി പോയവന്റെ ഓർമകളിൽ അലമുറയിട്ടവളെ ചേർത്ത് പിടിച്ച് ആശുപത്രി ജീവനക്കാരി ശോഭനയും

പാലാ;കരയാൻ ഒരാൾ മാത്രം,..പ്രാണൻ പോകുന്നതിന് മുൻപ് തിരികെ പിടിക്കാൻ എല്ലാശ്രമവും നടത്തി പാലാ ജനറൽ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറും സംഘവും,

ഒടുവിൽ ഒറ്റയ്ക്കാക്കി പോയവന്റെ ഓർമകളിൽ അലമുറയിട്ടവളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ച്  ആശുപത്രിയിലെ താത്കാലിക ജീവനക്കാരി ശോഭനയും.പാലായിലും പരിസരപ്രദേശങ്ങളിൽനിന്നും ആക്രി വസ്തുക്കൾ ശേഖരിച്ച് വിൽപ്പന നടത്തിവന്നിരുന്ന തമിഴ്നാട് തെങ്കാശി കുട്രാലം സ്വദേശി ഗണേഷ് (65) ഹൃദയാഘാതത്തെ തുടർന്ന് മരണപെട്ടു.

ഭാര്യയോടൊപ്പം സ്വകര്യ വ്യെക്തിയുടെ പുരയിടത്തിൽ ആക്രി ശേഖരിക്കുന്നതിനിടെയുണ്ടായ ശ്വാസതടസത്തെതുടർന്ന് കുഴഞ്ഞുവീണ ഗണേഷിനെ പ്രദേശത്തുള്ള ഓട്ടോറിക്ഷ ഡ്രൈവർ ഉടൻ തന്നെ പാലാ ജനറൽ ആശുപത്രിയിൽ എത്തിക്കുകയും എന്നാൽ ജീവൻ രക്ഷിക്കുന്നതിനുള്ള ഡോക്ടർ മാരുടെ എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തി ഗണേഷ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഭർത്താവിന്റെ വേർപാടിൽ എന്ത് ചെയ്യണം എന്ന് അറിയാതെ വിലപിച്ച മദ്ധ്യവയസ്കയെ ജനറൽ ആശുപത്രിയിലെ താത്കാലിക ജീവനക്കാരി ശോഭന ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ച കാഴ്ച കണ്ടുനിന്നവരുടെയും കണ്ണ് നിറച്ചു.

പാലാ അമയന്നൂർ ഭാഗത്തു താമസിക്കുന്ന ഇവർക്ക് കടനാട് നീലൂർ ഭാഗത്ത് ആക്രിക്കട നടത്തുന്നവരുടെ അടിയന്തിര സഹായവും ലഭിച്ചു..തുടർന്ന് പാലാ പോലീസിന്റെ നേതൃത്വത്തിൽ തുടർനടപടികൾ സ്വീകരിച്ച് മൃതദേഹം തെങ്കാശിയിലേക്ക് കൊണ്ടുപോയി..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !