ന്യൂഡൽഹി ;രണ്ടുതവണ പലിശനിരക്ക് നിലനിർത്തിയ റിസര്‍വ് ബാങ്ക് പണനയസമിതി ഇക്കുറി അടിസ്ഥാനപലിശനിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവ് വരുത്തി.
റീപ്പോ നിരക്ക് 5.25 ശതമാനമായതിനാല്‍ അടുത്ത 2 മാസത്തേക്ക് ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കിൽ കുറവുണ്ടാകും. വായ്പകളുടെ പ്രതിമാസ തിരിച്ചടവോ (ഇഎംഐ) തിരിച്ചടവു കാലയളവോ കുറയാം. പുതിയ സ്ഥിരനിക്ഷേപങ്ങളുടെ (ഫിക്സ്ഡ് ഡിപ്പോസിറ്റ്) പലിശയും ഇതിന് ആനുപാതികമായി കുറഞ്ഞേക്കും. പുതിയ നിക്ഷേപങ്ങൾക്കോ നിലവിലുള്ളതിന്റെ കാലാവധി തീരുമ്പോൾ പുതുക്കുകയോ ചെയ്യുമ്പോഴാണ് പുതിയ പലിശനിരക്ക് ബാധകമാകുന്നത്.അടുത്ത എംപിസി യോഗം ഫെബ്രുവരി 4–6 തീയതികളിലാണ്. 2025 ഫെബ്രുവരി, ഏപ്രിൽ, ജൂൺ എംപിസി യോഗങ്ങളിലായി ആകെ 1% പലിശയാണ് കുറച്ചത്. പലിശനിരക്ക് കുറയ്ക്കാനുള്ള ആറംഗ എംപിസിയുടെ തീരുമാനം ഏകകണ്ഠമായിരുന്നു.സാഹചര്യങ്ങൾക്കനുസരിച്ച് പലിശ നിരക്ക് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാൻ എംപിസിക്ക് സ്വാതന്ത്ര്യം നൽകുന്ന ന്യൂട്രൽ സ്റ്റാൻസ് തുടരാനും തീരുമാനിച്ചു.
ഇക്കുറി പലിശനിരക്ക് സംബന്ധിച്ച് തീരുമാനമെടുക്കാൻ എംപിസിക്ക് പ്രയാസമായിരിക്കുമെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗവേഷണ വിഭാഗം കഴിഞ്ഞ മാസം അഭിപ്രായപ്പെട്ടത്. ഒക്ടോബറിലെ വിലക്കയറ്റത്തോത് 10 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 0.25 ശതമാനമായിരുന്നു.
സാധാരണ വിലക്കയറ്റത്തോത് കുറയുമ്പോൾ പലിശനിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്കിനു കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുന്നതാണ്. എന്നാൽ രണ്ടാം പാദത്തിലെ സാമ്പത്തിക വളർച്ചനിരക്ക് കൂടുതൽ മെച്ചപ്പെട്ടതായിരുന്നു. ഉയർന്ന സാമ്പത്തികവളർച്ചയുണ്ടാകുമ്പോൾ പൊതുവേ പലിശനിരക്ക് കുറയ്ക്കേണ്ട സാഹചര്യമില്ല. ഇത്തരത്തിൽ വിപരീതസ്വഭാവത്തിലുള്ള സൂചനകൾ വച്ച് എംപിസി എന്തു തീരുമാനമെടുക്കുമെന്നതിലായിരുന്നു ആകാംക്ഷ. വളര്‍ച്ചനിരക്ക് അനുമാനം ഉയര്‍ത്തി.
നടപ്പുസാമ്പത്തികവര്‍ഷത്തെ രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചനിരക്ക് സംബന്ധിച്ച അനുമാനം ആര്‍ബിഐ 7.3 ശതമാനമായി ഉയര്‍ത്തി. മുന്‍ അനുമാനം 6.8 ശതമാനമായിരുന്നു. വിലക്കയറ്റത്തോത് സംബന്ധിച്ച അനുമാനം 2 ശതമാനമാക്കി കുറച്ചു. മുന്‍പിത് 2.6 ശതമാനമായിരുന്നു

.webp)






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.