തിരുവനന്തപുരം: നടിയെ അതിക്രമിച്ച കേസിലെ വിധിക്ക് പിന്നാലെ പ്രതികരണവുമായി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.
അവൾക്കൊപ്പം നിന്നത് മാധ്യമങ്ങളും സമൂഹവും മാത്രമാണെന്നും ചുരുക്കം ചില ആളുകൾ മാത്രം അയാൾക്കൊപ്പം നിന്നു, അവൾക്കൊപ്പമുണ്ടായിരുന്നു ഈ ദിവസങ്ങളില്‍ വലിയ പ്രയാസത്തിലാണ് അവൾ എന്നും ഭാഗ്യ ലക്ഷ്മി പറഞ്ഞു. അയാൾക്കു വേണ്ടിയൊരുക്കിയ സ്വീകരണങ്ങളും വാക്കുകളുമെല്ലാം വേദനിപ്പിച്ചു. ഇപ്പോൾ വന്നത് അന്തിമ വിധി അല്ല. ഇനിയിയും കോടതികളുണ്ട്. ദിലീപ് ഇപ്പോഴും കുറ്റാരോപിതനാണ്. എതിരാളി ശക്തനും സമ്പന്നനും സ്വാധീനമുള്ളവനുമാണ്.ഫെഫ്കയിൽ നിന്ന് താന്‍ ഔദ്യോഗികമായി രാജിവെച്ചു. ഇതെല്ലാതെ മറ്റൊന്നും ചെയ്യാനില്ല എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. നടൻ ദിലീപിനെ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് ഫെഫ്കയിൽ നിന്ന് ഭാഗ്യലക്ഷ്മി രാജിവെക്കുന്നത്.കൂടാതെ, പ്രതീക്ഷ ഉണ്ടായിരുന്നു അവൾക്കെന്നും തകർന്ന് പോകരുതെന്ന് കരുതിയാണ് അങ്ങോട്ട് പോയത്.വളരെ വിഷമത്തിലാണ് ആവൾ ഇപ്പോഴും. കുറ്റാരോപിതൻ എന്ന് പറയാൻ തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒരു ബന്ധു തിരിച്ചു വരുന്നത് പോലെയാണ് സിനിമ മേഖലയിലെ ആളുകൾ പെരുമാറിയത്. വിധി വന്നതിന് ശേഷം അവളുറങ്ങിയില്ല, ഞാനും ഉറങ്ങിയില്ല. എന്ത് ചെയ്യുമെന്ന് ഓർത്തിരുന്നു. അമ്മയ്ക്കെതിരെും ഭാഗ്യലക്ഷ്മി രൂക്ഷ ആരോപണങ്ങളാണ് ഉയർത്തിയത്.അവൾക്ക് വേണ്ടി യോഗം ചേർന്നില്ലെന്നും എന്നാല്‍ ഇന്നലെ അടിയന്തര യോഗം ചേർന്നു. ശരിയോടൊപ്പവും തെറ്റിനോടൊപ്പവും എങ്ങനെ ഒരുമിച്ച് നിൽക്കാനാവും? സംഘടനയിൽ നിന്ന് എന്നെ ആരും വിളിച്ചില്ല. വിധി ഇങ്ങനെ ആകാൻ കാരണം എന്താണെന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ്. മെമ്മറി കാർഡ് രാത്രി ഇരുന്ന് കണ്ടിട്ടുണ്ട്. ഹാഷ് വാല്യൂ മാറിയിട്ടുണ്ട്. കൂറ് മാറിയിട്ടുണ്ട്. അങ്ങനെ ഒരുപാട് കാര്യങ്ങൾ ഇതിൽ ഉണ്ടായിട്ടുണ്ട്. ഞങ്ങൾ ഉണ്ട് നിന്‍റെ കൂടെ എന്ന് പോലും സംഘടനയിലെ ആരും പറഞ്ഞില്ല.
അമ്മയിൽ സ്ത്രീകൾ തലപ്പത്തിരുന്നത് കൊണ്ട് കാര്യമില്ലെന്ന് ഇന്ന് മനസിലായി. അയാൾക്കൊപ്പം തന്നെയെന്ന് പറയാതെ പറയുന്നു. മഞ്ജുവിന്‍റെ പേര് ഇന്നലെ പറഞ്ഞതിന് പിന്നിൽ ഭയമുണ്ട്. മഞ്ജുവിനോട് എതിരാളി ശക്തനെന്നും കരുതിയിരിക്കണമെന്നും ഞാൻ പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയക്കാരും സംഘടനകളും എല്ലാം അയാൾക്കൊപ്പമാണ്. സൂപ്പർ സ്റ്റാറുകളൊന്നും അവൾക്കൊപ്പമായിരുന്നില്ല. എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.അന്തിമ വിധിയെന്ന നിലയിൽ സംഘടനകൾ കാണുന്നുവെന്നും ഇനി ഒരു സംഘടനയുടെയും ഭാഗമാകില്ലെന്നും സംഘടനകൾക്കെതിരെ ഭാഗ്യലക്ഷ്മി തുറന്നടിച്ചു. ദിലീപ് നിരപരാധിയെന്ന് സുപ്രീം കോടതി പറയണം. നിലവിൽ വിധി പറഞ്ഞത് കീഴ്ക്കോടതി മാത്രമാണ്. അതിജീവിതയോട് സംസാരിക്കുക പോലും ചെയ്തില്ലെന്നും ഫെഫ്കയെ ഭാഗ്യലക്ഷ്മി വിമര്‍ശിച്ചു. ദിലീപ് അപേക്ഷ നൽകിയാൽ സംഘടനകളിലേക്ക് തിരിച്ചെടുക്കുമെന്ന് ബി ഉണ്ണിക്കൃഷ്ണൻ ഇന്നലെ പരസ്യമായി തന്നെ പ്രഖ്യാപിച്ചിരുന്നു.
ഇതിൽ സാങ്കേതികമായും ധാര്‍മികമായും ഗുരുതര എതിര്‍പ്പ് രേഖപ്പെടുത്തിയാണ് ഭാഗ്യലക്ഷ്മി രാജി വെച്ചിരിക്കുന്നത്. വളരെ വൈകാരികമായിട്ടാണ് ഭാഗ്യലക്ഷ്മി വിഷയത്തിൽ പ്രതികരിച്ചത്. ഇന്നലെ വിധി വന്ന സമയത്ത് അതിജീവിതക്കൊപ്പമുണ്ടായിരുന്നു. അവര്‍ കടന്നുവന്ന വേദനകള്‍ ഇത്രയും വര്‍ഷം ഒപ്പം നിന്ന് കണ്ട വ്യക്തിയാണ് താൻ എന്നായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.