പാലാ ;സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആലപ്പുഴ സ്വദേശി ബിബിന്‍ മരണപ്പെട്ട കേസില്‍ പ്രതി അറസ്റ്റില്‍. ആലപ്പുഴ വാടയ്ക്കല്‍ ഗുരുമന്ദിരം ഭാഗം പള്ളിപ്പറമ്പില്‍ വിനീഷിനെയാണ് (27) പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരും പാലാ മുനിസിപ്പാലിറ്റിയില്‍ മുരിക്കുംപുഴ ഭാഗത്തുള്ള അപ്പാര്‍ട്ട്മെന്റില്‍ ഒരുമിച്ച് താമസിച്ചിരുന്നവരാണ്. ഇന്നലെ രാത്രി താമസ സ്ഥലത്ത് വച്ചുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് വിനീഷ് കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് ബിബിനെ കുത്തുകയായിരുന്നു.വിനീഷിന്റെ കാമുകിയോട് വിനീഷിന് മറ്റൊരു യുവതിയുമായും അടുപ്പമുള്ള വിവരം സുഹൃത്തായ ബിബിൻ പറഞ്ഞതാണ് കൊലപ്പെടുത്താനുണ്ടായ കാരണമെന്ന് സുഹൃത്തുക്കൾ പറയുന്നു.മാരകമായി കുത്തേറ്റ ബിബിൻ യേശുദാസ്(29) നെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു..ബിപിൻ മരണപെട്ടതറിയാതെ മദ്യലഹരിയിൽ ആശുപത്രി പരിസരത്തേക്ക് എത്തിയ വിനീഷിനെ പാലാ പോലീസ് തന്ത്രപൂർവ്വം കുടുക്കുകയായിരുന്നു.
പാലാ ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.സദൻ, പാലാ പോലീസ് സ്റ്റേഷൻ SHO PJ കുര്യാക്കോസ്, സബ്ബ് ഇൻസ്പെക്ടർമാരായ ദിലീപ് കുമാർ കെ, എജിസൻ പി ജോസഫ്, ജൂനിയർ സബ്ബ് ഇൻസ്പെക്ടർ ഷിജു എസ്.എസ്, പ്രോബേഷൻ സബ്ബ് ഇൻസ്പെക്ടർ ബിജു. ബി, സിവിൽ പോലീസ് ഓഫീസർമാരായ ജോബി കുര്യൻ, ജോസ് ചന്ദർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.