എരുമേലി ;തീർഥാടന മേഖലയിലെ കടകളിൽ പാത്രങ്ങളിൽ തുറന്നുവച്ച് കുങ്കുമം വിൽക്കാൻ അനുവദിക്കരുതെന്ന് ശബരിമല സ്പെഷൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ റവന്യു അധികൃതർക്കും പഞ്ചായത്തിനും നിർദേശം നൽകി.
എരുമേലിയിൽ തീർഥാടകർ നേരിടുന്ന ചൂഷണങ്ങളുടെയും ഹൈക്കോടതി ഇടപെടലിന്റെയും അടിസ്ഥാനത്തിലാണ് സ്പെഷൽ കമ്മിഷണർ എരുമേലിയിലെത്തി പരിശോധന നടത്തിയത്.തീർഥാടകരെ ചൂഷണം ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കാൻ റവന്യു വകുപ്പിനും ദേവസ്വം ബോർഡിനും സ്പെഷൽ കമ്മിഷണർ നിർദേശം നൽകി. എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് കെ.ജി. പ്രാൺസിങ്, ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ്. സ്മിതൻ എന്നിവർ സ്പെഷൽ കമ്മിഷണർക്കൊപ്പം കച്ചവട സ്ഥാപനങ്ങളും ശുചിമുറി കോംപ്ലക്സുകളിലും സന്ദർശനം നടത്തി.
നിർദേശങ്ങൾ ∙ കുങ്കുമം പാക്കറ്റുകൾ ആക്കി മാത്രം വിൽപന നടത്താൻ പാടുള്ളൂ. (ചില്ലറയായി പൊതിഞ്ഞു വിൽക്കാൻ പാടില്ല)| ∙ രാസ കുങ്കുമം വിൽക്കുന്നവർക്കെതിരെ റവന്യു വകുപ്പ് കർശന നടപടി സ്വീകരിക്കണം. എല്ലാ കച്ചവട സ്ഥാപനങ്ങളിലും ഷോപ്പ് നമ്പർ, കച്ചവടം നടത്തുന്ന ആളുടെ പേര്, ഫോൺ നമ്പറുകൾ എന്നിവ പ്രദർശിപ്പിക്കണം. ∙ പ്രധാന സ്ഥലങ്ങളിൽ പൊലീസ്, റവന്യു കൺട്രോൾ റൂം, ദേവസ്വം എന്നിവയുടെ ഫോൺ നമ്പറുകൾ, ഹെൽപ് ലൈൻ നമ്പറുകൾ എന്നിവ സ്ഥാപിക്കണം. ∙
മലിനീകരണ നിയന്ത്രണ ബോർഡ് കുങ്കുമം പരിശോധനകൾ ശക്തമാക്കണം. ∙ തീർഥാടകരുടെ സുരക്ഷ കർശനമാക്കണം. ∙ ദേവസ്വം ബോർഡ് ശുചിമുറികളിൽ നിരക്കുകൾ പ്രദർശിപ്പിക്കണം. അത് തീർഥാടകർക്ക് പെട്ടെന്നു കാണാനാകുന്നവിധം വേണം സ്ഥാപിക്കാൻ. ഒപ്പം ശുചിമുറി കോംപ്ലക്സുകൾ കരാർ എടുത്തവരുടെ പേര് വിവരങ്ങളും കാണാൻ കഴിയുന്ന വിധം പ്രദർശിപ്പിക്കണം. ∙ ദേവസ്വം ബോർഡ് കരാറുകാർ സ്വന്തം ചെലവിൽ വേണം ഇത്തരം ബോർഡുകൾ സ്ഥാപിക്കാൻ.
ക്ഷേത്ര നടപ്പന്തലിൽ തീർഥാടകർക്ക് പൊട്ടുകുത്താൻ ഭസ്മവും കുങ്കുമവും ലഭ്യമാക്കാനും കമ്മിഷണർ നിർദേശിച്ചു. ലഹരി സംഘങ്ങൾ ഭീഷണി ലഹരി ഉപയോഗിച്ച് ആക്രമിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന സംഘങ്ങൾ എരുമേലിയിൽ സജീവം. കഴിഞ്ഞദിവസം ദേവസ്വം ബോർഡ് സ്കൂൾ മൈതാനത്തിനു സമീപത്തെ താൽക്കാലിക കടയിൽ യുവാവ് തേങ്ങ കൊണ്ടും ഗ്ലാസ് കൊണ്ടും കടയിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശിയായ കുമാർ എന്ന യുവാവിനെ ആക്രമിച്ചു.
പേട്ടക്കവലയിലെ ഓട്ടോ സ്റ്റാൻഡിനു സമീപം കടയ്ക്ക് മുന്നിലെ നടപ്പാതയിൽ സ്ഥിരമായി തങ്ങുന്ന ലഹരിക്കടിമയായ ഇയാൾ ഇതുവഴി നടന്നുപോകുന്നവരെ ആക്രമിക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത് പതിവാണ്. ജനങ്ങൾക്ക് ഭീഷണിയായ ഇയാളെ ഇവിടെ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കച്ചവടക്കാർ പൊലീസിലും പരാതി നൽകിയിട്ടുണ്ട്. ആരോഗ്യവകുപ്പ് മെഡിക്കൽ ക്യാംപ് നടത്തി എരുമേലി ∙ കണമലയിലെ അതിഥിത്തൊഴിലാളികൾക്കായി എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. ഉത്തരാഖണ്ഡ് സംസ്ഥാനത്ത് നിന്നുള്ള തൊഴിലാളികൾക്കായി മലേറിയ രോഗനിർണയം നടത്തി. എലിപ്പനി പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു.
എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. ജി. രാജു നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ അനിതാകുമാരി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനു, ഫാസില, എംഎൽഎസ്പിമാരായ ദീപ അഞ്ചു എന്നിവരും പങ്കെടുത്തു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.