മണ്ണാര്‍ക്കാട്: നഗരസഭാ തിരഞ്ഞെടുപ്പില്‍ കുന്തിപ്പുഴ വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഫിറോസ്ഖാന് ഒരു വോട്ടുമാത്രം ലഭിച്ചത് ചര്‍ച്ചയാകുന്നു.
ബിജെപിയുമായും ജമാഅത്തെ ഇസ്ലാമിയുമായും സഹകരിച്ചാണ് നഗരസഭയില്‍ ചില വാര്‍ഡുകളില്‍ സിപിഎം വിജയിച്ചതെന്ന ജനകീയ മതേതരമുന്നണിയുടെ ആരോപണം നിലനില്‍ക്കെയാണ് വാര്‍ഡിലെ ദയനീയപരാജയവും ചര്‍ച്ചയാവുന്നത്.എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയ ഏകവോട്ട് ചെയ്തത് താനാണെന്ന വാദവുമായി കുന്തിപ്പുഴ സ്വദേശിയും സിപിഎം കുളര്‍മുണ്ട ബ്രാഞ്ച് കമ്മിറ്റി അംഗവുമായ ഹനീഫ രംഗത്തെത്തി. ''ബ്രാഞ്ചിലെ 10 പാര്‍ട്ടി അംഗങ്ങളില്‍ നാലുപേര്‍ക്ക് കുന്തിപ്പുഴ വാര്‍ഡിലാണ് വോട്ടുള്ളത്. അവരാരും പാര്‍ട്ടിക്ക് വോട്ട് ചെയ്തിട്ടില്ല. സാധാരണ എല്‍ഡിഎഫിന് ഇവിടെ 120 വോട്ട് ലഭിക്കാറുണ്ട്.
അതേസമയം വെല്‍ഫെയര്‍പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് 179 വോട്ട് ലഭിച്ചു. സിപിഎം വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വോട്ടുമറിച്ചതായാണ് ഇതിലൂടെ മനസിലാകുന്നത്. ബ്രാഞ്ച് കമ്മിറ്റി അറിയാതെയാണ് വാര്‍ഡില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തപ്പോള്‍ കമ്മിറ്റി വാട്സാപ് ഗ്രൂപ്പില്‍ നിന്നും പുറത്താക്കുകയാണുണ്ടായത്''- ഹനീഫ ആരോപിച്ചു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി വാര്‍ഡില്‍ വരികയോ ആളുകളോട് സംസാരിക്കുകയോ പ്രചാരണം നടത്തുകയോ ചെയ്തിട്ടില്ല. വീടുകയറുകയോ ഉണ്ടായിട്ടില്ല. സ്ഥാനാര്‍ഥിയുടെ പേര് പോലും സിപിഎം കുളര്‍മുണ്ട ബ്രാഞ്ച് കമ്മിറ്റിയിലെ ആര്‍ക്കും അറിയില്ല. വാര്‍ഡില്‍ എല്‍ഡിഎഫിനു വേണ്ടി ആരും തന്നെ പ്രചാരണത്തിനിറങ്ങിയിട്ടില്ലെന്നും ഹനീഫ പറയുന്നു.
യുഡിഎഫ്. സ്ഥാനാര്‍ഥി കെ.സി. അബ്ദുറഹ്മാനാണ് 301 വോട്ടുനേടി കുന്തിപ്പുഴ വാര്‍ഡില്‍ വിജയിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടി സ്വതന്ത്രന് സിദ്ദീഖ് കുന്തിപ്പുഴ 179 വോട്ട് നേടി. മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ഥി ഫൈസല്‍ കുന്തിപ്പുഴ 65 വോട്ടും നേടി. വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നേതൃത്വവും പറഞ്ഞു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.