പിഎം ശ്രീയി വിഷയത്തിൽ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി..!

കൊച്ചി ; എംപിമാരെല്ലാം സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട കാര്യങ്ങൾ നേടിയെടുക്കാൻ ബാധ്യതപ്പെട്ടവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

പിഎം ശ്രീയിലെ ജോൺ ബ്രിട്ടാസിന്റെ മധ്യസ്ഥത സംബന്ധിച്ച ചോദ്യത്തോടായിരുന്നു കൊച്ചിയിൽ‌ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം. കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന വിവേചനപൂർവമായ നടപടികളെ എതിർക്കാൻ ഇവിടത്തെ പ്രതിപക്ഷം കഴിഞ്ഞ ലോക്സഭയിൽ എതിർത്തിട്ടില്ല. പലപ്പോഴും കേരള സർക്കാരിനെ എതിർക്കാനാണ് അവർ ശ്രമിച്ചത്.
എന്നാൽ ഈ ലോക്സഭയിൽ അത്തരം രീതി കാണുന്നില്ല. കേരളത്തിന്റെ അംബാസഡർമാരായി പ്രവർത്തിക്കേണ്ടവരാണ് എംപിമാർ. ആ പ്രവർത്തനം ഏറിയും കുറഞ്ഞും വിവിധതലങ്ങളിൽ എംപിമാർ നടത്താറുണ്ട് എന്നത് വസ്തുതയാണ്. ജോൺ ബ്രിട്ടാസ് ഫലപ്രദമായി ഇതൊക്കെ ചെയ്യുന്നുണ്ട്. നല്ല ഇടപെടൽശേഷി എംപിമാർക്ക് ഇടയിൽ ബ്രിട്ടാസിനുണ്ട്. മറ്റേതെങ്കിലും തരത്തിലുള്ള നടപടിയല്ല ബ്രിട്ടാസ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.  

അധികാര വികേന്ദ്രീകരണം നാടിന്റെ വളർച്ചയ്ക്ക് കാരണമായെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെല്ലാം കേരളത്തിന്റെ പ്രത്യേകത അംഗീകരിക്കുകയാണ്. ഇത് കൂടുതൽ കരുത്തുറ്റതാക്കാനുള്ള സമീപനമാണ് വോട്ടർമാർ സ്വീകരിക്കേണ്ടത്.

വിദേശ രാജ്യങ്ങൾ പോലും കൊച്ചിയിലെ വാട്ടർ മോട്രോയുമായി ബന്ധപ്പെട്ട്് ആ രാജ്യത്ത് ഇത് പ്രാവർത്തികമാക്കാൻ നോക്കുകയാണ്. ഓപ്പറേഷൻ ബ്രേക്ക് ത്രൂവിലൂടെ കൊച്ചിയിലെ വെള്ളക്കെട്ടിനു പരിഹാരം കാണാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !