ന്യൂഡൽഹി ;ബംഗ്ലദേശ് നാഷനൽ സിറ്റിസൺ പാർട്ടി നേതാവ് നടത്തിയ ഇന്ത്യാ വിരുദ്ധ പ്രസംഗത്തിൽ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ച് ഇന്ത്യ.
ബംഗ്ലദേശ് ഹൈക്കമ്മിഷണർ റിയാസ് ഹമീദുള്ളയെ വിളിച്ചുവരുത്തിയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചത്. ഇന്ത്യൻ മണ്ണിൽ ബംഗ്ലദേശ് വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നു എന്ന ബംഗ്ലദേശ് സർക്കാരിന്റെ ആരോപണങ്ങളെ ഇന്ത്യ തള്ളിയതിനു പിന്നാലെ ആയിരുന്നു ഹസ്നത് അബ്ദുല്ലയുടെ പ്രകോപനപരമായ പരാമർശം.2024ൽ ബംഗ്ലദേശിൽ നിന്നും ഔദ്യോഗികമായി പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ നിന്ന് പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നു എന്നാരോപിച്ച് ബംഗ്ലദേശ് വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ ഹൈക്കമ്മിഷണർ പ്രണയ് വർമയെ വിളിപ്പിക്കുകയും ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു. ഇന്ത്യാവിരുദ്ധ ശക്തികൾക്ക് ബംഗ്ലദേശ് അഭയം നൽകുമെന്നായിരുന്നു ഹസ്നത് അബ്ദുല്ലയുടെ വിവാദ പ്രസംഗം.ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലയെ ഒറ്റപ്പെടുത്തുമെന്നും ധാക്കയിലെ സെൻട്രൽ ഷഹീദ് മിനാറിൽ നടന്ന പൊതു സമ്മേളനത്തിൽ സംസാരിക്കവെ ഹസ്നത് അബ്ദുല്ല പറഞ്ഞു. ബംഗ്ലദേശിന്റെ പരമാധികാരം, വോട്ടിങ് അവകാശങ്ങൾ, മനുഷ്യാവകാശങ്ങൾ എന്നിവയെ ബഹുമാനിക്കാത്ത ശക്തികൾക്ക് നിങ്ങൾ അഭയം നൽകിയാൽ, ബംഗ്ലാദേശ് പ്രതികരിക്കുമെന്ന് ഇന്ത്യയോട് പറയാൻ ആഗ്രഹിക്കുന്നു.
ബംഗ്ലദേശിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് വിശാലമായ പ്രാദേശിക പ്രത്യാഘാതങ്ങളുണ്ടാകും. ബംഗ്ലദേശ് അസ്ഥിരീകരിക്കപ്പെട്ടാൽ പ്രതിരോധത്തിന്റെ തീ അതിർത്തികൾക്കപ്പുറം പടരും. സ്വാതന്ത്ര്യം ലഭിച്ച് 54 വർഷങ്ങൾക്ക് ശേഷവും രാജ്യത്തിന്മേൽ നിയന്ത്രണം ചെലുത്താൻ ശ്രമിക്കുന്ന കഴുകൻ ശ്രമങ്ങളെ ബംഗ്ലദേശ് ഇപ്പോഴും നേരിടുകയാണെന്നും ഹസ്നത് അബ്ദുല്ല പറഞ്ഞു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.