കാര്‍വാര്‍: കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാര്‍ തീരത്ത് ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തി.
സീഗള്‍ ഇനത്തില്‍പ്പെട്ട കടല്‍ക്കാക്കയെയാണ് കണ്ടെത്തിയത്. പക്ഷിയുടെ ശരീരത്തില്‍ ജിപിഎസ് ട്രാക്കിങ് ഉപകരണം കണ്ടെത്തിയത് പ്രദേശത്തെ താമസക്കാരിലും സുരക്ഷാ ഏജന്‍സികളിലും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.ചൊവ്വാഴ്ച കാര്‍വാറിലെ രബീന്ദ്രനാഥ ടാഗോര്‍ ബീച്ചില്‍ കോസ്റ്റല്‍ മറൈന്‍ പോലീസ് സെല്ലാണ് കടല്‍ക്കാക്കയെ കണ്ടെത്തിയത്.ഇവര്‍ ഇതിനെ വനംവകുപ്പിന് കൈമാറി. ഇന്ത്യയിലെ ഏറ്റവും നിര്‍ണായകമായ നാവിക താവളങ്ങളിലൊന്നാണ് കാര്‍വാര്‍. പരിക്കേറ്റ പക്ഷിയെ പരിശോധിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥര്‍ ശരീരത്തില്‍ ഒരു ജിപിഎസ് ട്രാക്കിങ് ഉപകരണം കണ്ടെത്തിയത്.ഉപകരണത്തില്‍ ഒരു ചെറിയ സോളാര്‍ പാനലുള്ള ഒരു ഇലക്ട്രോണിക് യൂണിറ്റ് ഉണ്ടായിരുന്നു. ട്രാക്കറില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ഇമെയില്‍ വിലാസവും പക്ഷിയെ കണ്ടെത്തുന്ന ആരെങ്കിലും നല്കിയ ഐഡിയുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ഥിക്കുന്ന ഒരു സന്ദേശവും ഈ ഉപകരണത്തില്‍ ഉണ്ടായിരുന്നു.
കൂടുതല്‍ പരിശോധനയില്‍ ഇമെയില്‍ വിലാസം ചൈനീസ് അക്കാദമി ഓഫ് സയന്‍സസുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പോലീസ് പറഞ്ഞു. റിസര്‍ച്ച് സെന്റര്‍ ഫോര്‍ ഇക്കോ-എന്‍വയോണ്‍മെന്റല്‍ സയന്‍സസ് എന്നാണ് ഉപകരണത്തിനു മുകളില്‍ കൊടുത്തിരിക്കുന്നത്.
കൂടുതല്‍ വ്യക്തതയ്ക്കായി അധികൃതര്‍ ഈ ഇമെയില്‍ ഐഡിയുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷികളുടെ ദേശാടന രീതികള്‍ പഠിക്കുന്നതിനുള്ള ഒരു ശാസ്ത്രീയ ഗവേഷണ പദ്ധതിയുടെ ഭാഗമാണോ പരിക്കേറ്റ പക്ഷിയെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉത്തര കാനറ പോലീസ് സൂപ്രണ്ട് ദീപന് എംഎന്‍ പറഞ്ഞു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.