ചെന്നൈ ;ദോഷം തീർക്കാമെന്നു വിശ്വസിപ്പിച്ച് മയക്കി ബിസിനസുകാരനിൽനിന്ന് 10 പവനോളം സ്വർണം കവർന്ന രണ്ടംഗ സംഘത്തിനായി പൊലീസ് അന്വേഷണം ശക്തമാക്കി.
മിന്റ് സ്ട്രീറ്റിലെ ക്ഷേത്രത്തിൽ രാത്രി ദർശനം നടത്തി മടങ്ങുകയായിരുന്ന ദീപക് ജെയിനാണു തട്ടിപ്പിനിരയായത്. വീട്ടിലേക്കു പോകുന്ന വഴിയിൽ ഇദ്ദേഹത്തെ തടഞ്ഞുനിർത്തിയ തട്ടിപ്പുകാർ ദീപക്കിനു ദോഷങ്ങൾ ഉണ്ടെന്നു പറഞ്ഞു കയ്യിൽ പിടിച്ച് മന്ത്രങ്ങൾ ഉരുവിട്ടു.പൂർണ ഫലം ലഭിക്കണമെങ്കിൽ ആഭരണങ്ങൾ അഴിച്ചു മാറ്റണമെന്നു നിർദേശിച്ചു.ഇതേത്തുടർന്നു 10 പവനോളം തൂക്കമുള്ള സ്വർണാഭരണങ്ങൾ അഴിച്ച് ബാഗിലിട്ടു. പിന്നീട് താൻ ബോധരഹിതനായി വീണെന്ന് ദീപക് നൽകിയ പരാതിയിൽ പറയുന്നു. തുടർന്നു തട്ടിപ്പുകാർ സ്വർണവുമായി കടന്നു. തട്ടിപ്പുകാർക്കായി ഇതര ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story
അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്
റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?
WhatsApp
Telegram
Facebook
YouTube








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.