ആലപ്പുഴയിൽ ക്രിസ്മസ് കാരളിനിടെ കാരൾ സംഘങ്ങൾ ഏറ്റുമുട്ടി നിരവധിപേർക്ക് പരിക്ക്

ആലപ്പുഴ: ജില്ലയിലെ നൂറനാട് കരിമുളക്കലിൽ ക്രിസ്മസ് കാരളിനിടെ കാരൾ സംഘങ്ങൾ ഏറ്റുമുട്ടി.

ഇന്നലെ രാത്രി 11:30-ഓടെയാണ് നാടിനെ നടുക്കിയ സംഘർഷമുണ്ടായത്. പ്രദേശത്തെ 'യുവ', 'ലിബർട്ടി' എന്നീ രണ്ട് ക്ലബ്ബുകളുടെ നേതൃത്വത്തിലുള്ള കാരൾ സംഘങ്ങളാണ് ഏറ്റുമുട്ടിയത്.വർഷങ്ങളായി നൂറനാട് പ്രവർത്തിച്ചിരുന്ന യുവ ക്ലബ്ബിലുണ്ടായ ആഭ്യന്തര തർക്കങ്ങളാണ് സംഭവങ്ങളുടെ തുടക്കം.
ക്ലബ്ബിലുണ്ടായ ഭിന്നതയെത്തുടർന്ന് ഒരു വിഭാഗം പ്രവർത്തകർ പിരിഞ്ഞുപോയി ലിബർട്ടി എന്ന പേരിൽ പുതിയ ക്ലബ്ബ് രൂപീകരിച്ചു. ഈ ക്ലബ്ബുകൾ തമ്മിൽ നിലനിന്നിരുന്ന വൈരാഗ്യമാണ് വീടുകളിൽ കാരൾ കയറുന്നതിനിടെ അക്രമത്തിൽ കലാശിച്ചത്.

അക്രമത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് അതീവ ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം. നൂറനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !