റഷ്യൻ മുങ്ങിക്കപ്പലിനെ കടൽ ഡ്രോൺ ഉപയോഗിച്ച് തകർത്ത് യുക്രെയ്ൻ

കീവ് ; കരിങ്കടൽ തീരത്ത് നങ്കൂരമിട്ടിരുന്ന റഷ്യൻ മുങ്ങിക്കപ്പലിനെ കടൽ ഡ്രോൺ ഉപയോഗിച്ച് തകർത്തെന്ന് യുക്രെയ്ൻ.

കരിങ്കടൽ തീരത്തെ റഷ്യൻ ശക്തികേന്ദ്രമായ നോവോറോസിസ്കിലെ അനേകം കപ്പലുകൾ നങ്കൂരമിട്ടിരിക്കുന്ന നാവികത്താവളത്തിലാണ് ഡ്രോൺ ആക്രമണമുണ്ടായത്. ഇതിന്റെ വിഡിയോയും പുറത്തുവിട്ടു. യുക്രെയ്‌‌ന്റെ വാദം ശരിയെങ്കിൽ ഇത്തരത്തിലുള്ള ലോകത്തെ ആദ്യ ആക്രമണമാണിത്. യുക്രെയ്ന്റെ ആക്രമണം റഷ്യ സ്ഥിരീകരിച്ചു.
എന്നാൽ, മുങ്ങിക്കപ്പൽ തകർന്നില്ലെന്നാണു വാദം.യുക്രെയ്ന്റെ രഹസ്യ ഡ്രോണായ ‘സബ് സീ ബേബി’യാണ് മുങ്ങിക്കപ്പലിനെ ആക്രമിച്ചത്. റഷ്യൻ അധിനിവേശത്തിനു ശേഷം വികസിപ്പിച്ച ഈ ഡ്രോണിന്റെ നിയന്ത്രണം യുക്രെയ്ന്റെ സ്റ്റേറ്റ് സെക്യൂരിറ്റി സർവീസിനാണ്. ഈ ഡ്രോണിനെപ്പറ്റി പരിമിതമായ വിവരങ്ങൾ മാത്രമേ ലഭ്യമായിട്ടുള്ളു. വർഷവ്യാങ്ക ഗണത്തിൽപെട്ട റഷ്യൻ മുങ്ങിക്കപ്പലാണ് ആക്രമിക്കപ്പെട്ടത്. 52 നാവികർ മുങ്ങിക്കപ്പലിൽ ഉണ്ടായിരുന്നതായാണ് സൂചന.
73.8 മീറ്റർ നീളമുള്ള മുങ്ങിക്കപ്പലിന് 40 കോടി യുഎസ് ഡോളറാണ് വില.കടലിലെ ഡ്രോൺ ആക്രമണങ്ങളാണു റഷ്യയ്‌ക്കെതിരായ യുദ്ധത്തിൽ ഇപ്പോൾ യുക്രെയ്ന്റെ പ്രധാന തന്ത്രം. സീ ബേബി ഗണത്തിലെ ഡ്രോണുകൾ കൂടാതെ ടൊലോക ടിഎൽകെ–150, ടൊലോക ടിഎൽകെ–1000 എന്നീ കടൽ ഡ്രോണുകളും യുക്രെയ്നുണ്ട്. 50 കിലോഗ്രാം സ്ഫോടകവസ്തു വഹിക്കുന്നതാണ് ടിഎൽകെ–150. 5000 കിലോഗ്രാമാണു ടിഎൽകെ–1000ന്റെ ശേഷി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !